മോസ്‌കോ: മുഖത്ത് അസാധാരണമായ തടിപ്പ്. പീന്നീട് അത് പല ഭാഗങ്ങളിലേക്ക് നീങ്ങാന്‍ തുടങ്ങി. വേദനയും അസ്വസ്ഥതയും കലശലായതോടെ മുപ്പത്തിരണ്ടുകാരിയായ യുവതി ഡോക്ടറെ സമീപിച്ചു. പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഡോക്ടര്‍മാര്‍ക്ക് ലഭിച്ചത്. ജീവനുള്ള നീളന്‍ വിരയായിരുന്നു സംഭവത്തിലെ വില്ലന്‍. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലാണ് ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കിയിരിക്കുന്നത്.
റഷ്യന്‍ സ്വദേശിയായ യുവതിയുടെ കണ്ണിനു താഴെയാണ് ആദ്യം അസാധാരണമായ മുഴ വന്നത് പീന്നീട് ഇത് മുഖത്തെ പല ഭാഗത്തേക്കും നീങ്ങി തുടങ്ങി. പീന്നീട് ചുണ്ടിന്റെ ഭാഗത്ത് വന്ന് വലിയ മുഴയായി നില്‍ക്കുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം ചെറു ശസ്ത്രക്രിയയിലൂടെ മുഴയിലുണ്ടായിരുന്ന വിരയെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. എന്നാല്‍ ഇതെങ്ങനെ യുവതിയുടെ ശരീരത്തില്‍ വന്നുവെന്നതായിരുന്നു പിന്നീട് കണ്ടെത്താന്‍ ശ്രമിച്ചത്. ചില പ്രത്യേക തരം കൊതുകുകളില്‍ നിന്നും പകരുന്നതാണ് ഇത്തരം വിരകള്‍.
ശരീരത്തില്‍ വേദന വരുന്നതിന് ഏതാനും നാള്‍ മുന്‍പേ യുവതിയ്ക്കും അമിതമായി കൊതുകു കടിയേറ്റ സംഭവവുമുണ്ടായി. ഇത്തരം വിരകള്‍ ശരീരത്ത് പ്രവേശിച്ചാല്‍ രണ്ടു വര്‍ഷം വരെ ജീവനോടെയിരിക്കുമെന്നും മുഖം മുതല്‍ കാല്‍പാദം വരെ നീങ്ങാന്‍ ഇവയ്ക്ക് സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. യുവതിയുടെ ചുണ്ടിലെ മുഴയുടേയും പുറത്തെടുത്ത വിരയുടെയും ചിത്രങ്ങള്‍ ഇതിനോടകം ഇന്‍ര്‍നെറ്റില്‍ വൈറലായിരുന്നു.
Post Your Comments