തിരുവനന്തപുരം: ഡ്രൈവറെയും കണ്ടക്ടറെയും സത്കരിക്കുന്ന ഹോട്ടലുകള്‍ക്കു മുന്നില്‍ മാത്രം ബസ് നിര്‍ത്തി യാത്രക്കാരെ മോശം ഭക്ഷണം തീറ്റിക്കുന്ന പരിപാടി ഇനി നടക്കില്ലെന്ന് വ്യക്തമാക്കി കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരി. ദീര്‍ഘദൂരമോടുന്ന കെഎസ്‌ആര്‍ടിസി ബസുകൾ ഭക്ഷണം കഴിക്കാനായി സ്ഥിരമായി ഏതെങ്കിലും ഹോട്ടലിന് മുൻപിലാണ് നിർത്താറുള്ളത്. കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും ഈ ഹോട്ടലുകള്‍ കൈമടക്കും നൽകാറുണ്ട്.
Read Also: കെഎസ്ആർടിസി യൂണിയനുകൾക്കെതിരെ കൂടുതൽ നടപടികളുമായി തച്ചങ്കരി
ഇതിന്റെ പശ്ചാത്തലത്തിൽ നിലവാരമുള്ള ഭക്ഷണം യാത്രക്കാര്‍ക്ക് ഉറപ്പാക്കുന്ന ഹോട്ടലുകളുമായി ധാരണയുണ്ടാക്കുമെന്ന് തച്ചങ്കരി വ്യക്തമാക്കി. പാര്‍ക്കിംഗ്, ടോയ്ലറ്റ് സൗകര്യത്തോടെ മിതമായ നിരക്കിലും മെച്ചപ്പെട്ട അളവിലും യാത്രക്കാര്‍ക്കു ഭക്ഷണം നല്കാന് തയാറാകുന്ന ഹോട്ടലുകളുമായാണു കരാറുണ്ടാക്കുക. യാത്രക്കാർക്ക് പരാതിയുണ്ടെങ്കിൽ കരാർ റദ്ദാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments