തിരുവനന്തപുരം : യുജിസി നിർത്തലാക്കാനുള്ള കേന്ദ്ര തീരുമാനത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. “വിദ്യാഭ്യാസ രംഗത്ത് വാണിജ്യവത്കരണത്തിനൊപ്പം കാവിവത്കരണവും ലക്ഷ്യമിട്ടാണു കേന്ദ്രത്തിന്റെ ഈ നീക്കം. യുജിസി നിർത്തലാക്കി ഹയർ എജ്യുക്കേഷൻ കമ്മീഷൻ രൂപീകരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഏകപക്ഷീയ തീരുമാനം ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തു തുടങ്ങിയതാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനു പകരം എജുക്കേഷൻ കമ്മീഷൻ രൂപീകരിക്കാനുള്ള നീക്കം. വാണിജ്യവത്ക്കരണമായിരുന്നു അന്നു സർക്കാരിന്റെ ലക്ഷ്യം. എന്നാൽ ഇടതുപക്ഷത്തിന്റെ എതിർപ്പുകാരണം അത് നടപ്പായില്ല.
അന്ന് യുപിഎക്കു കഴിയാതിരുന്നത് ഇപ്പോൾ ബിജെപി നടപ്പാക്കുന്നു. പോരായ്മകളുണ്ടായിരുന്നെങ്കിലും ഫെഡറൽ ഘടനയ്ക്ക് അനുസൃതമായാണ് ഇതുവരെ യുജിസി പ്രവർത്തിച്ചിരുന്നതെന്നും ആ സംവിധാനം ഇല്ലാതാക്കുന്നതോടെ വിദ്യാഭ്യാസ കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്കുള്ള പങ്ക് കൂടുതൽ പരിമിതപ്പെടുമെന്നും” മുഖ്യമന്ത്രി പറഞ്ഞു.
Also read : ഓട്ടോ-ടാക്സി വാഹനങ്ങള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്
Post Your Comments