പെരിയാര്‍: ദാസ്യപ്പണി ആരോപണവുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥനെതിരെ കൂടി അന്വേഷണം. പരിയാര്‍ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ വി കുമാറിനെതിരെയാണ് അന്വേഷണമാരംഭിച്ചത്. ഉദ്യോഗസ്ഥനെതിരെ കുമളി സ്വദേശി സജിമോനാണ് വനംമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്.
Also Read : ദാസ്യപ്പണി വിവാദം; സർക്കാർ സ്വീകരിച്ച നടപടി വിശദീകരിക്കണമെന്ന് ഹൈക്കോടതി
പഞ്ചവര്‍ണ്ണമെന്ന ഓഫീസ് ജീവനക്കാരിയെക്കൊണ്ട് ക്വാര്‍ട്ടേഴ്‌സിലെ അടുക്കളപ്പണിയടക്കമുള്ള വീട്ടുജോലികളാണ് ഡെപ്യൂട്ടി ഡയറക്ടര്‍ ചെയ്യിച്ചത്. പരാതിയിന്മേല്‍ പാലക്കാട് റീജിയണല്‍ സിസിഎഫ് ബിഎന്‍ അന്‍ജന്‍ കുമാര്‍തേക്കടിയിലെത്തി പഞ്ചവര്‍ണ്ണത്തില്‍ നിന്നും മറ്റു ജോലിക്കാരില്‍ നിന്നും മൊഴിയെടുത്തു. രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അന്‍ജന്‍കുമാര്‍ അറിയിച്ചു.
Post Your Comments