ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് അമ്മ അസോസിയേഷനില്‍ വന്‍ പൊട്ടിത്തെറികളാണ് നടക്കുന്നത്. പലരും അമ്മയില്‍ നിന്നും രാജിവെച്ച് പോയ നടികളെ അനുകൂലിച്ചാണ് സംസാരിക്കുന്നതും രംഗത്ത് വരുന്നതും. ഇപ്പോള്‍ നടികളെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോക്ടര്‍ ടി.എന്‍ സീമ. ഫെയ്സ്ബുക്കിലൂടെയാണ് സീമ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
Also Read : രാജിവച്ച നടിമാര്‍ക്ക് ഐക്യദാര്‍ഢ്യം; അമ്മ വേട്ടക്കാര്‍ക്കൊപ്പം: എം.ബി. രാജേഷ് എംപി
നിങ്ങള്‍ ആര്‍ക്കൊപ്പം എന്ന ചോദ്യം ഉയരുമ്പോള്‍ ഞാന്‍ അവള്‍ക്കൊപ്പം എന്ന് പ്രഖ്യാപിക്കാന്‍ മാത്രമല്ല, അവള്‍ക്കൊപ്പം നില്ക്കാന് തയ്യാറാകാത്തവര്‍ സമൂഹത്തിനു നല്കുന്ന അപകടകരമായ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നു പറയാന്‍ കൂടി ഞാന്‍ ആഗ്രഹിക്കുന്നു.നമ്മുടെ പെണ്മക്കള് ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ തയ്യാറെടുക്കുന്ന ഈ കാലത്ത് പുരുഷാധികാരക്കോമരങ്ങള് ഉറഞ്ഞു തുള്ളുമ്പോള്‍ അവരെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയണം.
തങ്ങള്‍ക്കു നേരെ ഉയര്‍ന്ന വിവേചനത്തിന്റെ വൃത്തികെട്ട അനുഭവങ്ങള്‍ ഉറക്കെ പറയാനും പ്രതിഷേധിക്കാനും നാല് നടിമാര്‍ മുന്നോട്ടു വന്നപ്പോള്‍ അഴിഞ്ഞു വീണത് പണം കൊണ്ടും പ്രാമാണിത്തം കൊണ്ടും ധാര്‍ഷ്ട്യം കൊണ്ടും കെട്ടിപ്പൊക്കിയ താര സാമ്രാജ്യങ്ങളുടെ മുഖംമൂടികളാണ്. ധാര്‍മികമായി എത്രയോ ദുര്ബലരാണിവര്! ‘അവള്‍ക്കൊപ്പം’ ഒരു Acid Test ആണ്.സമൂഹത്തോടും സഹജീവികളോടും മനുഷ്യാവകാശങ്ങളോടും എത്ര മാത്രം പ്രതിബദ്ധത തങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കുന്ന പരീക്ഷണം. ഇത് ഏറ്റെടുക്കാന്‍ എം എല്‍ എ മാരും താര രാജാക്കന്മാരും ഉള്‍പ്പടെ ‘അമ്മ’യിലെ എത്ര പേര് തയ്യാറാണ് ???
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
Post Your Comments