തിരുവനന്തപുരം: ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് താരസംഘടനയായ അമ്മയിലുണ്ടായ പ്രശ്നത്തില്‍ എംഎല്‍എമാരെ തള്ളാതെ സിപിഐഎം. ഗണേഷിനോടും മുകേഷിനോടും വിശദീകരണം തേടില്ല. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
Also read : അമ്മയെ മുഷ്ടികൊണ്ട് ഇടിച്ചു തെറിപ്പിച്ച് ഡബ്ല്യുസിസി; വൈറലായി ശിഖിന്റെ ഡിസൈന്‍
അതേസമയം അമ്മയുടെ തീരുമാനം അവരുടെ ആഭ്യന്തര കാര്യമാണെന്ന് വ്യക്തമാക്കി കേരളത്തിലെ സഹകരണ-ടൂറിസ-ദേവസ്വ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. അമ്മയില്‍ ഏത് എം.എല്‍.എയും എംപിയുമുണ്ടായാലും സര്‍ക്കാര്‍ എപ്പോഴും അവള്‍ക്കൊപ്പമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സ്ത്രീവിരുദ്ധ നിലപാട് സ്വീകരിച്ച അമ്മ സംഘടനയുടെ തലപ്പത്തിരിക്കുന്ന നടന് മുകേഷിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാനച്ചടങ്ങിന്റെ സ്വാഗതസംഘം ചെയര്മാന് സ്ഥാനത്തുനിന്നു മാറ്റണമെന്ന ആവശ്യവുമായി സംവിധായകന് ടി. ദീപേഷ് രംഗത്ത് വന്നിരുന്നു.
Post Your Comments