Gulf

സി.ഒ.പിഎം ഇടപെടല്‍ ഒമ്പത് ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലെത്തിച്ചു.

റിയാദ്: സ്‌പോൺസറുടെ പിടിവാശി മൂലം ജോലിയോ ശമ്പളമോ നാട്ടിൽ പോകാനോ കഴിയാതെ കുടുങ്ങിപ്പോയ മലയാളികളടക്കമുള്ള ഇന്ത്യക്കാരായ ഒമ്പത് ഇന്ത്യന്‍ തൊഴിലാളികളെ ചാരിറ്റി ഓഫ് പ്രവാസി മലയാളി ഇടപെടല്‍ മൂലം നാട്ടിലെത്തിച്ചു.

റിയാദിലെ ഒരു വലിയ കോഫി ഷോപ്പിലെ ഇന്ത്യക്കാരായ ഒൻപത് ജീവനക്കാർക്കാണ് ദുരിതമനുഭവിക്കേണ്ടി വന്നത്. സൗദി പൗരന്മാർ സ്ഥിരമായി ഹുക്ക വലിക്കാനും ഖാവ കുടിക്കാനുമായി എത്തുന്ന ഈ സ്ഥാപനത്തിന്റ ചുമതല കൊല്ലം സ്വദേശിയായ മലയാളിയുടേതായിരുന്നു. പെട്ടെന്നൊരു ദിവസം ചില സാമ്പത്തിക വിഷയവുമായി സ്പോൺസറും മാനേജരും തമ്മിൽ വാക്കുതർക്കമുണ്ടായി. പിറ്റേ ദിവസം മാനേജർ മലാസ് ജയിലിലായി. തുടർന്ന് ഇന്ത്യക്കാരായ തൊഴിലാളികൾക്കു ശമ്പളം കൊടുക്കാതായി. ആറു മാസങ്ങൾക്കു ശേഷം എല്ലാവരുടെയും ഇക്കാമ തീർന്നു പലവട്ടം തൊഴിലാളികള്‍ ആവിശ്യപെട്ടിട്ടും. സ്പോൺസർ ഒമ്പത് തൊഴിലാളികളുടെയും ഇക്കാമ പുതുക്കി നല്‍കാന്‍ തയ്യാറായില്ല എട്ടുമാസത്തെ ശമ്പളം കിട്ടാതെ. ആഹാരത്തിനു പണമില്ലാതെ ജീവിതം നരകതുല്യമായപ്പോൾ ഇവർ സഹായം തേടി ഇന്ത്യന്‍ എംബസ്സിയിലെത്തുകയായിരുന്നു. ഇവരുടെ പരാതി സ്വികരിച്ച എംബസ്സി ഉദ്യോഗസ്ഥർ സ്പോൺസറുമായി പലതവണ വിഷയം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സ്പോൺസർ സഹകരിക്കാന്‍ തയ്യാറായില്ല തുടര്‍ന്നാണ് തൊഴിലാളികളുടെ വിഷയം പരിഹരിക്കാനും അവർക്കു വേണ്ട സഹായങ്ങൾ നൽകാനും എംബസ്സി ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡണ്ട്. അയൂബ് കരൂപ്പടന്നയെ ചുമതലപ്പെടുത്തി. ശേഷം അദ്ദേഹം സംഘടനയുടെ മുഖ്യ ഉപദേഷ്ട്ടാവും മാധ്യമ പ്രവർത്തകനും കൂടിയായ ജയൻ കൊടുങ്ങല്ലൂരുമായി തൊഴിലാളികളുടെ അടുത്തെത്തി വിവരങ്ങളെല്ലാം ശേഖരിച്ചു .

സാമുഹ്യപ്രവര്‍ത്തകര്‍ സ്പോൺസറുമായി നിരന്തരം ചർച്ച നടത്തി. എന്നാൽ അദ്ദേഹം പിടിവാശിയിലായിരുന്നു. നിങ്ങൾ എന്തൊക്കെ ചെയ്താലും ഇന്ത്യക്കാരായ ഒരു തൊഴിലാളിക്കും ഒരു പൈസയും തരില്ല ഇരുപത് കൊല്ലം കഴിയാതെ നാട്ടിലയക്കില്ല എന്നുള്ള ധിക്കാരപരമായ പെരുമാറ്റമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് സംസാരിച്ചതുകൊണ്ട് ഫലമില്ലായെന്ന് ബോധ്യമായപ്പോള്‍ സാമൂഹ്യ പ്രവർത്തകർ നിയമപരമായ നടപടിയിലേക്കു നീങ്ങി ഇന്ത്യൻ എംബസ്സിയുടെ പരിപൂർണ്ണ സഹായവും അസീസിയ പോലീസ് സ്റ്റേഷനിൽ നിന്നുമുള്ള സഹായവും കൂടി ലഭിച്ചപ്പോൾ ലേബർ കോടതിയിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാൻ സാധിച്ചു .

തുടർന്ന് ലേബര്‍ കോടതിയില്‍ നിന്ന് കടുത്ത നടപടികള്‍ ഉണ്ടായി സ്‌പോൺസറുടെ സർക്കാരുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും ബ്ലോക്ക് ചെയ്യപ്പെട്ടു .ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന്റെ ബാങ്ക് അകൗണ്ട് കൂടി മരവിപ്പിച്ചപ്പോൾ അദ്ദേഹം സാമൂഹ്യ പ്രവർത്തകരുമായി ഒത്തുതീർപ്പിനു തയ്യാറാകുകയും .ജോലി ചെയ്ത നാളിലെ ശമ്പളം മുഴുവനും തൊഴിലാളികള്‍ക്ക് കൊടുക്കുകയും ഫൈനൽ എക്സിറ്റ് അടിച്ച് എല്ലാ തൊഴിലാളികളെയും നാട്ടിലേക്ക് അയക്കുന്നതിന് സാഹചര്യം ഒരുക്കുകയുംചെയ്തു തൊഴിലാളികള്‍ സാമുഹ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് നാട്ടിലേക്ക് യാത്ര തിരിച്ചു.

also read: ജനങ്ങള്‍ നെഞ്ചിലേറ്റി, പാസ്‌പോര്‍ട്ട് സേവാ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 10 ലക്ഷം പേര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button