ലക്‌നൗ: കോണ്‍ഗ്രസ് വക്താവ് നിയമനം നടത്താന്‍ എഴുത്തു പരീക്ഷ. പരീക്ഷയില്‍ ചോദിച്ച ചോദ്യങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ഉദ്യോഗര്‍ഥികള്‍. ഉത്തര്‍ പ്രദേശിന്റെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്തേക്കുള്ള നിയമനത്തിനാണ് കോണ്‍ഗ്രസിന്റെ ദേശീയ മീഡിയ സംഘം പരീക്ഷ നടത്തിയത്. പരീക്ഷയില്‍ ചോദിച്ച ചോദ്യങ്ങള്‍ കേട്ട് ഉദ്യോഗാര്‍ഥികള്‍ അമ്പരന്നു. കോണ്‍ഗ്രസ് അനുകൂല ചോദ്യങ്ങളായിരുന്നു മിക്കവയും. മന്‍മോഹന്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്തൊക്കെ, ലോക്‌സഭയില്‍ എത്ര സീറ്റുകളുണ്ട്, യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പരാജയങ്ങള്‍ എന്തൊക്കെ തുടങ്ങിയവയായിരുന്നു ചോദ്യങ്ങളില്‍ ചിലത്.
കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു പരീക്ഷ. കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ചതുര്‍വേദി, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ രാഹുല്‍ ഗുപ്ത എന്നിവരാണ് പരീക്ഷയ്ക്ക് നേതൃത്വം നല്‍കിയത്. 70 ഉദ്യോഗാര്‍ഥികളാണ് പരീക്ഷയെഴുതാന്‍ വന്നത്. ആകെ 14 ചോദ്യങ്ങള്‍ക്കായിരുന്നു ഉത്തരമെഴുതേണ്ടിയിരുന്നത്. ഇതില്‍ മിക്കതും കോണ്‍ഗ്രസ് അനുകൂല ചോദ്യങ്ങളായിരുന്നുവെന്നാണ് സൂചന. യുപിസിസി അധ്യക്ഷനായ രാജ് ബബ്ബര്‍ യുപിയിലെ കോണ്‍ഗ്രസ് സംഘത്തെ പിരിച്ചു വിട്ടതിനെ തുടര്‍ന്നാണ് പുതിയ നിയമനത്തിനായി പരീക്ഷ നടത്തിയത്.
Post Your Comments