തിരുവനന്തപുരം : ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റിഷോ ബിഗ് ബോസില്‍ നിന്ന് തരികിട സാബുവിനെ പുറത്താക്കണമെന്ന ആവശ്യം ഉയരുന്നു. ഈ ആവശ്യം ഉന്നയിച്ച് തിരുവനന്തപുരം ബിജെപി ജില്ലാനേതൃത്വം ഏഷ്യാനെറ്റ് എംഡിയ്ക്ക് പരാതി നല്‍കി.
സോഷ്യല്‍ മീഡിയയിലൂടെ യുവതിയെ പരസ്യമായി അപമാനിച്ചയാളാണ് തരികിട സാബു. തന്റെ നാലാം ഭാര്യയായി കിടപ്പറയിലേയ്ക്ക് ക്ഷണിച്ച് യുവതിയെ പരസ്യമായി അപമാനിച്ച ആളാണ് ഇയാള്‍. ഈ സംഭവത്തില്‍ ഇയാള്‍ക്കെതിരെ യുവമോര്‍ച്ചയുടെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരുന്ന ലസിത പാലയ്ക്കല്‍ കണ്ണൂര്‍ പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതി നിലനില്‍ക്കെയാണ് സമൂഹ്യദ്രോഹിയായ ഇയാളെ ബിഗ് ബോസില്‍ പങ്കെടുപ്പിച്ചിരിക്കുന്നത്. സാമൂഹ്യദ്രോഹിയും ക്രിമിനലുമായ ഇയാളെ ഏഷ്യാനെറ്റ് പോലുള്ള ജനപ്രിയ ചാനലില്‍ പങ്കെടുപ്പിക്കുന്നത് ചാനലിന് കളങ്കം ഉണ്ടാക്കുമെന്നും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. മാത്രമല്ല ഇയാളെ റിയാലിറ്റി ഷോയില്‍ പങ്കെടുപ്പിക്കുന്നതിന് ചാനലിന് എതിരെ കേരളത്തിനകത്തും പുറത്തും വന്‍ എതിര്‍പ്പുണ്ടെന്നും ബിജെപി നേതൃത്വം ഏഷ്യാനെറ്റ് എംഡിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
Read Also : ദിലീപ് വിഷയം വാര്‍ത്തയാക്കി ലണ്ടനിലെ ഒരു പത്രം
ലസിത പാലയ്ക്കലിന്റെ പരാതിയില്‍ ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യും. ഇയാളുടെ അറസ്റ്റ് സുഗമമാക്കുന്നതിന് ഏഷ്യാനെറ്റ് എംഡിയും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് പരാതി അവസാനിപ്പിക്കുന്നത്.
Post Your Comments