യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, മെട്രോ ജീവനക്കാര്‍ ശനിയാഴ്ച മുതല്‍ സമരത്തിലേക്ക്. ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍, സ്റ്റേഷന്‍ കണ്‍ട്രോള്‍ ചെയ്യുന്നവര്‍, ടെക്‌നിക്കല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി റെയില്‍വെയുടെ സുപ്രധാന വിംഗിലുള്ളവരെല്ലാം സമരത്തിന് ഇറങ്ങുമെന്ന് ജീവനക്കാരുടെ സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡല്‍ഹി മെട്രോ റെയില്‍വെ ഉദ്യോഗസ്ഥരാണ് വീണ്ടും സമര മുഖത്തിലേക്ക് അണിനിരക്കുന്നത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ശനിയാഴ്ച ആരംഭിക്കുന്ന സമരത്തില്‍ മെട്രോ റെയില്‍വെയിലെ നോണ്‍ എക്‌സിക്യുട്ടീവ് ഉദ്യോഗസ്ഥരായ 9000 പേര്‍ പങ്കെടുക്കുമെന്നാണ് സൂചന.
Also Read : മാര്‍ച്ചിന് പോലീസ് അനുമതിയില്ല; മെട്രോ സ്റ്റേഷനുകള്‍ അടച്ചു
ശമ്പള വര്‍ധന അടക്കം എട്ടു വിഷയങ്ങളിലുള്ള ആവശ്യങ്ങള്‍ ജീവനക്കാരുടെ സംഘടന കേന്ദ്ര നഗരവികസന മന്ത്രാലയത്തെ അറിയിച്ചിരുന്നു. എന്നാല്‍, ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രം നിലപാട് അറിയിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരും ജീവനക്കാരും സമരത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ 19 ന് ഇവര്‍ സൂചന പണിമുടക്ക് നടത്തിയിരുന്നു.
Post Your Comments