India

മാര്‍ച്ചിന് പോലീസ് അനുമതിയില്ല; മെട്രോ സ്റ്റേഷനുകള്‍ അടച്ചു

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണ സമരത്തെ തുടര്‍ന്നാണ് ആം ആദ്മി പാര്‍ട്ടി പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണ സമരത്തിനെതിരെ മുഖ്യമന്ത്രി കെജ്രിവാളും മന്ത്രിമാരും ലെഫ് ഗവര്‍ണറുടെ ഓഫീസില്‍ നടത്തുന്ന കുത്തിയിരുപ്പ് സമരം ഏഴാം ദിവസവും തുടരുകയാണ്. എന്നാല്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കാണാന്‍ പോലും ഗവര്‍ണര്‍ കൂട്ടാക്കിയിട്ടില്ല.

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിയിലേക്കാണ് എ.എ.പി മാര്‍ച്ച്. മാര്‍ച്ചിന് അനുമതിയില്ലെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. അതേസമയം മാര്‍ച്ചിന് മുന്നോടിയായി ഡല്‍ഹി മെട്രോയുടെ അഞ്ച് സ്റ്റേഷനുകള്‍ അടച്ചു. ലോക് കല്യാണ്‍ മാര്‍ഗ് സ്റ്റേഷനാണ് ആദ്യം അടച്ചത്. പിന്നാലെ സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, ജന്‍പഥ് സ്റ്റേഷനുകളും അടച്ചു.

പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മെട്രോ സ്റ്റേഷനുകള്‍ അടച്ചത്. അതേസമയം സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് സ്റ്റേഷനിലെ ഇന്റര്‍ചേഞ്ച് സര്‍വീസ് മുടക്കമില്ലാതെ നടക്കും. മണ്ഡി ഹൗസില്‍ നിന്നാണ് എ.എ.പിയുടെ മാര്‍ച്ച് ആരംഭിക്കുന്നത്. എ.എ.പി മാര്‍ച്ചിനെ തുടര്‍ന്ന് പട്ടേല്‍ ചൗക്ക് മുതല്‍ ജന്തര്‍ മന്ദിര്‍ വരെയുള്ള ഭാഗത്ത് ഗതാഗതം നിരോധിച്ചിട്ടുണ്ട്.

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണ സമരത്തെ തുടര്‍ന്നാണ് ആം ആദ്മി പാര്‍ട്ടി പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണ സമരത്തിനെതിരെ മുഖ്യമന്ത്രി കെജ്രിവാളും മന്ത്രിമാരും ലെഫ് ഗവര്‍ണറുടെ ഓഫീസില്‍ നടത്തുന്ന കുത്തിയിരുപ്പ് സമരം ഏഴാം ദിവസവും തുടരുകയാണ്. എന്നാല്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കാണാന്‍ പോലും ഗവര്‍ണര്‍ കൂട്ടാക്കിയിട്ടില്ല.

പ്രതിഷേധ സമരത്തെ പിന്തുണച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി എന്നിവര്‍ കെജ്രിവാളിനെ സന്ദര്‍ശിച്ചു. സമരം തീര്‍ക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുമായും ഇവര്‍ കുടിക്കാഴ്ച നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button