India

സ്വിസ് ബാങ്കിലെ നിക്ഷേപത്തെ കുറിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലെ നിക്ഷേപത്തെ കുറിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി . സ്വിസ് ബാങ്കിലുള്ള എല്ലാ നിക്ഷേപവും കള്ളപ്പണമല്ലെന്ന് ധനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റേത് തെറ്റായ പ്രചാരണമാണെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ കളളപ്പണ നിക്ഷേപം ക്രമാധീതമായി വര്‍ധിച്ചെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അരുണ്‍ ജെയ്റ്റ്ലി.

ഈ വര്‍ഷത്തിന്റെ ആദ്യ പാതിയില്‍ മുന്‍കൂര്‍ നികുതി നിക്ഷേപത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടായിട്ടുണ്ട്. സ്വകാര്യ ആദായ നികുതി വിഭാഗത്തില്‍ 44 ശതമാനവും കോര്‍പറേറ്റ് നികുതി വിഭാഗത്തില്‍ 17 ശതമാനവുമാണ് വര്‍ധനവ് ഉണ്ടായതെന്നും ജയ്റ്റ്ലി വ്യക്തമാക്കി.

നികുതി റിട്ടേണ്‍ നല്‍കുന്നതിലും കഴിഞ്ഞ ഒരു വര്‍ഷത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷം 10.02 ലക്ഷം കോടി നികുതി സമാഹരിച്ചെന്നും കഴിഞ്ഞ നാല് വര്‍ഷത്തില്‍ 57 ശതമാനം വര്‍ധിച്ചുവെന്നും പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി. ജി.എസ്.ടി രാജ്യത്തിന്റെ വളര്‍ച്ചക്ക് സഹായകമാണെന്നും ജയ്റ്റ്ലി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button