തൃശൂര്‍: ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തിനെതിരായ പ്രതിഷേധം പ്രകടിപ്പിച്ചു കൊണ്ട് രാജിവെച്ച നാല് നടിമാര്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ അമേരിക്കയില്‍. രാജി പ്രഖ്യാപനം എല്ലാവരോടും കൂടിയാലോചിച്ച ശേഷമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഫേസ്‌ബുക്കില്‍ എന്തു പോസ്റ്റ് ചെയ്യണമെന്നും കൂട്ടായാണു തീരുമാനിച്ചത്. ഇടുന്ന പോസ്റ്റുകള്‍ പരസ്പരം കാണിക്കുകയും ഇടുന്ന സമയം തീരുമാനിക്കുകയും ചെയ്തിരുന്നു. അച്ഛന്‍ മരിച്ചതിന്റെ പ്രയാസത്തിലായതിനാല്‍ താന്‍ തല്‍ക്കാലം ഫേസ്‌ബുക് പോസ്റ്റ് ഇടുന്നില്ലെന്നു മഞ്ജു ഇവരെ അറിയിച്ചിരുന്നു.
അതേസസമയം ബിഗ് ബോസ് ഷൂട്ടിങ് കഴിഞ്ഞ ശേഷം അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വൈകാതെ ലണ്ടനിലേക്കു യാത്ര തിരിക്കും.അമ്മ വിടില്ലെന്ന് മോഹന്‍ലാലിനെ വിളിച്ച് മഞ്ജു അറിയിട്ടുണ്ട്. മഞ്ജു വാരിയര്‍, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, പാര്‍വതി എന്നിവരെല്ലാം അമേരിക്കയിലെ വിവിധ ഷോകളിലുണ്ട്. അമ്മ യോഗത്തിനു ശേഷം ഇവര്‍ ഫോണില്‍ കൂടിയാലോചന നടത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിയുമായും പ്രമുഖ ഭാരവാഹിയായ ബീന പോളുമായും ഇവര്‍ സംസാരിച്ചു. ഇതിനു ശേഷമാണു നാലുപേര്‍ അമ്മ വിടാന്‍ തീരുമാനിച്ചത്.
മഞ്ജുവും പാര്‍വതിയും തല്‍ക്കാലം രാജിവയ്‌ക്കേണ്ടതില്ല എന്നും ഇവര്‍ കൂട്ടായി എടുത്ത തീരുമാനമാണ്. രാജിവെച്ച നാല് നടിമാർക്കും വ്യക്തമായ പദ്ധതികൾ ഉണ്ട്. ഗീതു മോഹന്‍ദാസ്, നിവിന്‍ പോളി നായകനാകുന്ന മൂത്തോന്‍ എന്ന സിനിമയുടെ അണിയറയിലാണ്. ഭാവനയുടെ രണ്ടു കന്നഡ ചിത്രങ്ങള്‍ റിലീസാകാനുണ്ട്. രമ്യ നമ്പീശന് മലയാളത്തില്‍ പുതിയ രണ്ടു പടങ്ങളും തമിഴില്‍ ഒരു ചിത്രവും ഉണ്ട്. തമിഴില്‍ സജീവമായതിനാല്‍ മലയാള സിനിമയെ മാത്രം ആശ്രയിക്കേണ്ട ആവശ്യം താരത്തിനില്ല. ഗായിക എന്ന നിലയിലും രമ്യ തമിഴില്‍ ശ്രദ്ധേയയാണ്.
റിമ കല്ലിങ്കല്‍ പുതിയ ഒരു ചിത്രത്തില്‍ മാത്രമാണു കരാര്‍ ഒപ്പുവച്ചിട്ടുള്ളത്. സ്വന്തം ഡാന്‍സ് സ്‌കൂളുമായി സജീവമാണു റിമ. അവസരത്തിനായി ആരെയും സമീപിക്കേണ്ട അവസ്ഥയിലല്ല ഇവരാരും. അതുകൊണ്ടു തന്നെ അമ്മയുടെ വിലക്ക് ഉണ്ടായാലും ഇവരെ ഇതൊന്നും ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.
Post Your Comments