Gulf

വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും മുന്നറിയിപ്പ് നല്‍കി പൊലീസ്

അബുദാബി : വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും മുന്നറിയിപ്പ് നല്‍കി പൊലീസ്. യുഎഇയില്‍ വേനല്‍ക്കാലത്ത് വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അബുദാബി പൊലീസിലെ ഗതാഗത വിഭാഗം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. . ടയര്‍പൊട്ടിയുള്ള വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. യാത്രയ്ക്കു മുന്‍പു ടയറുകളുടെ അവസ്ഥ പരിശോധിച്ച് സഞ്ചാര യോഗ്യമാണെന്ന് ഉറപ്പാക്കണം.

പൊട്ടിയതും തേയ്മാനം വന്നതുമായ ടയറുകള്‍ ഉപയോഗിക്കരുത്. കാലപ്പഴക്കം ചെന്ന ടയറുകള്‍ ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് അബുദാബി പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖൈലി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ടയര്‍ പൊട്ടിയുണ്ടായ ഇരുപത്തിയെട്ട് അപകടങ്ങളില്‍ 14 പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

അതിവേഗ പാതകളിലൂടെ മോശം ടയറുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യുന്നത് വാഹനം മറിഞ്ഞുള്ള അപകടത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. വേനല്‍കാലത്ത് യുഎഇയിലുണ്ടാകുന്ന അപകടങ്ങളില്‍ അഞ്ചു ശതമാനവും ടയര്‍ പൊട്ടിയാണെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ നിലവാരമുള്ള ടയറുകള്‍ മാത്രം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button