ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് സംബന്ധിച്ച നടപടി ക്രമങ്ങള്‍ എളുപ്പത്തിലാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ പാസ്‌പോര്‍ട്ട് സേവാ ആപ്പിന് ഗംഭീര സ്വീകരണം. ആപ്പ് ഇറങ്ങി രണ്ട് ദിവസത്തിനകം 10 ലക്ഷം പേരാണ് ഇത് ഡൗണ്‍ലോഡ് ചെയ്തത്. ആപ്പ് വഴി ഇന്ത്യയില്‍ എവിടെ നിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം. ആറാമത് പാസ്‌പോര്‍ട്ട് ദിനമായിരുന്നു കഴിഞ്ഞ ബുധനാഴ്ച്ച. അന്നേ ദിവസം തന്നെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ആപ്പ് പുറത്തിറക്കിയത്.
m passport seva എന്നാണ് ആപ്പിന്റെ പേര്. അപേക്ഷ സമര്‍പ്പിക്കുന്ന ആപ്പിലെ മേല്‍വിലാസം വെച്ച് പോലീസ് ഉദ്യോഗസ്ഥര്‍ വേരിഫിക്കേഷന്‍ നടത്തും. ഈ വിലാസത്തില്‍ തന്നെ പാസ്‌പോര്‍ട്ട് ലഭിക്കുകയും ചെയ്യും. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ വിവരങ്ങള്‍, ഫീസ്, ബന്ധപ്പെടേണ്ട നമ്പറുകള്‍ തുടങ്ങിയ സകല വിവരങ്ങളും ആപ്പില്‍ നിന്നും അറിയാം. ആന്‍ഡ്രോയിഡ് അടക്കം എല്ലാ പ്ലാറ്റ് ഫോമിലും ആപ്പ് ലഭ്യമാകും. അപേക്ഷയുടെ പുരോഗതി അറിയാന്‍ ജനനത്തീയതിയും അപേക്ഷാ നമ്പറും നല്‍കിയാല്‍ മതിയാകും.
Post Your Comments