IndiaNewsCrime

പബ്ബില്‍ വെച്ച് പരിചയപ്പെട്ട കനേഡിയന്‍ യുവതിയെ പീഡിപ്പിക്കാന്‍ യുവാവ് ചെയ്തതിങ്ങനെ

ഡല്‍ഹി: കാനഡയില്‍ നിന്നും വന്ന സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് അഭിഷേക് എന്നയാളെയാണ് പിടികൂടിയതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച്ച രാത്രി സൗത്ത് ഡല്‍ഹിയിലെ പബ്ബില്‍വെച്ചാണ് യുവാവ് കനേഡിയന്‍ യുവതിയെ പരിചയപ്പെട്ടത്. യുവതിയെ ഇയാള്‍ സൗഹൃദം നടിച്ച് താമസ സ്ഥലത്തേക്ക് കൊണ്ടു വരികയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

അവശ നിലയിലായ യുവതി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സ തേടി. ഇതിനു ശേഷമാണ് യുവതി പോലീസിനെ വിവരമറിയിച്ചത്. സ്ത്രീ സുരക്ഷ സംബന്ധിച്ച് തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ പുറത്ത് വിട്ട സര്‍വേയില്‍ അപകടകരമായ നഗരങ്ങളില്‍ ഡല്‍ഹിയേയും രേഖപ്പെടുത്തിയിരുന്നു. സര്‍വേയിലെ പരാമര്‍ശത്തെക്കുറിച്ച് പലഭാഗത്ത് നിന്നും വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button