
ന്യൂഡല്‍ഹി: പാക്കിസ്ഥാനെ ഞെട്ടിച്ച ഇന്ത്യയുടെ മിന്നലാക്രമണത്തിന് പാകിസ്ഥാന്‍ തിരിച്ചടി നല്‍കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അതിര്‍ത്തി കടന്നുള്ള പാക്കിസ്ഥാന്റെ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പാക് ആക്രമണം. ഈ സാഹചര്യത്തിലായിരുന്നു ഇന്ത്യ മിന്നലാക്രമണം നടത്തിയത്.
ശനിയാഴ്ചയുണ്ടായ ആക്രമണത്തിന് പിന്നാലെ ഒരു തിരിച്ചടിക്ക് ഇന്ത്യന്‍ സൈന്യം ഒരുങ്ങിയിരുന്നു. ഇതിനായി അതിര്‍ത്തിയില്‍ വിവിധ തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കുകുകയും ചെയ്തു.
സ്‌ഫോടനത്തില്‍ പകച്ച് നിന്ന പാക് സൈനികര്‍ക്ക് തിരിച്ചടിക്കാന്‍ അവസരം ലഭിക്കുന്നതിന് മുമ്പ് കമാന്‍ഡോകളുടെ അതിശക്തമായ ആക്രമണം. മിനിട്ടുകള്‍ക്കകം ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി ഘട്ടക് കമാന്‍ഡോകള്‍ സുരക്ഷിതമായി ഇന്ത്യന്‍ അതിര്‍ത്തിയില്‍ മടങ്ങിയെത്തുകയും ചെയ്തു. ഈ സമയം അതിര്‍ത്തിക്കിപ്പുറത്ത് നിന്ന് തുരുതുരാ വെടിയുതിര്‍ക്കുകയും ചെയ്തു ഇന്ത്യ. അങ്ങനെ തന്ത്രപമായി നടത്തിയ ആക്രമണത്തില്‍ പാക്കിസ്ഥാന്‍ ഞെട്ടി. ഇന്ത്യന്‍ സേനയുടെ കരുത്ത് പാക്കിസ്ഥാനെ ബാധ്യപ്പെടുത്താനായിരുന്നു ഇത്. ഈ അപമാന ഭാരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പാക്കിസ്ഥാന്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. അതിര്‍ത്തി യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് ഇപ്പോള്‍ മാറിയിരിക്കുകയാണ്.
Post Your Comments