സിനിമാ ലോകത്തെ ഞെട്ടിച്ചു കൊണ്ട് നടന്‍ പ്രകാശ് രാജിന്റെ വെളിപ്പെടുത്തല്‍. ഗൗരി ലങ്കേഷിന്റെ ഘാതകര്‍ തന്നെയും വധിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവര്‍ എന്നെയും വധിക്കും. എന്നാല്‍ തനിക്ക് ഭയമില്ല. നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് പ്രകാശ് രാജ് തന്റെ നിലപാട് അറിയിച്ചത്.
ഗൗരി ലങ്കേഷിനെ വധിച്ചവര്‍ തന്നെയും വധിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയിരുന്നു. എന്നാലും എന്റെ ശബ്ദം കൂടുതല്‍ കരുത്തോടെ ഇനിയും ഉയരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2017 സെപ്റ്റംബര്‍ അഞ്ചിനാണ് മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ ബെംഗലൂരുവിലുള്ള വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് നടന്‍ പ്രകാശ് രാജ് അടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ജ്ഞാനപീഠ പുരസ്‌കാര ജേതാവ് ഗിരീഷ് കര്‍ണാടിനെ വധിക്കാനും ഇതേ സംഘം പദ്ധതിയിട്ടിരുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
പ്രകാശ് രാജിന്റെ ട്വീറ്റ്
Bengaluru: Gauri killers planned to eliminate actor Prakash Rai, reveals SIT probe https://t.co/a3AEfE5vZK ….Look at the narrative to silence voices.. my VOICE will grow more STRONGER now .. you cowards …do you think you will get away with such HATE POLITICS #justasking pic.twitter.com/tIZd5xoOvq
— Prakash Raj (@prakashraaj) June 27, 2018
Post Your Comments