ജിയോയെ മുട്ട്കുത്തിക്കാൻ വീണ്ടുമൊരു കിടിലൻ പ്ലാനുമായി ബിഎസ്‌എന്‍എല്‍. 1,999 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചത്. 2ജിബി 3ജി മൊബൈല്‍ ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്‌എംഎസ് എന്നിവ ഒരു വർഷത്തേക്ക് ലഭിക്കുന്നു. പ്രതിമാസം ശരാശരി 167 രൂപ മാത്രമാണ് ഈ ഓഫറിലൂടെ കണക്കാക്കുന്നത്. നിലവില്‍ ചെന്നൈ, തമിഴ്‌നാട് സര്‍ക്കിളുകളില്‍ മാത്രം ലഭ്യമായ ഈ പ്ലാൻ ഡല്‍ഹി, മുംബൈ സര്‍ക്കിളുകളില്‍ ലഭ്യമല്ല.
ഇതോടൊപ്പം തന്നെ ജൂലൈ 12 വരെ 4ജിബി 3ജി മൊബെല്‍ ഡേറ്റ പ്രതിദിനം നല്‍കുന്ന ഫിഫ വേള്‍ഡ് കപ്പ് സ്‌പെഷ്യല്‍ STV 149 പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ പ്ലാനില്‍ വോയിസ് കോൾ ലഭ്യമല്ല എന്നാണ് വിവരം.
Also read : സാംസങ് ഗാലക്സി ജെ 8 വിപണിയിലേക്ക്
Post Your Comments