മഹാരാഷ്ട്ര : മുംബൈയിൽ പരീക്ഷണപ്പറക്കലിനിടെ തകര്‍ന്നുവീണ ചാര്‍ട്ടേഡ് വിമാനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. നാല് വര്‍ഷം മുൻപ് ഉത്തർ പ്രദേശ് സർക്കാർ വിറ്റ 12 സീറ്റുള്ള കിങ് എയര്‍ സി20 വിമാനം ആണ് ജുഹുവില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഘാട്കോപ്പറിലെ സര്‍വോദയ് നഗറില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തകർന്നു വീണത്.
നിലവില്‍ യുവൈ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് വിമാനത്തിന്റെ ഉടമകള്‍. അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗിക്കാനായിരുന്നു കമ്പനിയുടെ തീരുമാനം. തുടർന്ന് അറ്റകുറ്റപ്പണികള്‍ക്ക് ശേഷമുള്ള പരീക്ഷണപ്പറക്കലിനിടെയാണ് അപകടം സംഭവിച്ചത്.
പൈലറ്റുമാരായ ക്യാപ്റ്റന്‍ പി എസ് രജ്പുത്, ക്യാപ്റ്റന്‍ മരിയ എന്നിവരും രണ്ട് എഞ്ചിനീയര്‍മാരും ഒരു വഴിയാത്രക്കാരനുമാണ് മരിച്ചത്. സംഭവത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചു.
Also read : ജനവാസമേഖലയിൽ വിമാനം തകർന്നു വീണു; 5 മരണം
Post Your Comments