മുംബൈ: മുംബൈയിൽ ജനവാസമേഖലയിൽ വിമാനം തകർന്നു വീണു. ചാര്‍ട്ടേഡ് വിമാനം യാത്രക്കിടെ മുംബൈയിലെ ഘട്കോപറിൽ തകർന്നു വീഴുകയായിരുന്നു. നിർമ്മാണപ്രവർത്തനത്തിലിരുന്ന കെടിടടത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഇതുവരെ അഞ്ച് പേർ മരിച്ചതായാണ് വിവരം. വിമാനത്തിന്റെ പൈലറ്റ്, മൂന്ന് യാത്രക്കാർ, ഒരു കാൽനടയാത്രക്കാരൻ എന്നിവരാണ് മരിച്ചത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
ALSO READ: സൈന്യത്തിന്റെ കനത്ത വെടിവയ്പിനെ തുടർന്ന് യുദ്ധവിമാനം തകർന്നു വീണു
ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ മുംബൈയിലെ യുവൈ ഏവിയേഷന് വില്‍പ്പന നടത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. നേരത്തെ അലഹാബാദില്‍ ഒരു അപകടത്തില്‍പ്പെട്ട പശ്ചാത്തലത്തിലാണ് വിമാനം വിറ്റത്. 2014ലാണ് വിമാനം കൈമാറിയതെന്നും ഉത്തര്‍ പ്രദേശ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അവിനാഷ് അശ്വതി അറിയിച്ചു.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15നാണ് ദുരന്തമുണ്ടായത്. 15 മിനുറ്റിനകം അഗ്നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി.
ഇറങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് വിമാനം തകര്‍ന്ന് വീണതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അഖിലേഷ് സിങ് പറഞ്ഞു. തീ പടര്‍ന്നതോടെ സമീപവാസികളെ പോലീസ് ഒഴിപ്പിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് വ്യോമയാന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Post Your Comments