ന്യുയോര്‍ക്ക്: പോപ് ഇതിഹാസമായിരുന്ന മൈക്കിള്‍ ജാക്സന്റെ പിതാവ് ജോ ജാക്സണ്(89) അന്തരിച്ചു. ബുധനാഴ്ച രാവിലെ ലാസ് വേഗാസിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി ജോ ജാക്സണ് പാന്‍ക്രിയാറ്റിക് കാന്‍സറിനു ചികിത്സയിലായിരുന്നു.
മൈക്കിള്‍ ജാക്സന്റെ ഒമ്പതാം ചരമ വാര്‍ഷികത്തിനു രണ്ടു ദിവസം മാത്രം ബാക്കിനിൽക്കേയാണ് പിതാവിന്റെ മരണം. പിതാവും മൈക്കിളും തമ്മിലുള്ള ബന്ധം അത്ര നല്ലതായിരുന്നില്ല . ജീവിതത്തില്‍ പരുക്കനായിരുന്ന പിതാവിൽനിന്നും തനിക്കു ക്രൂര പീഡനമേല്ക്കേണ്ടിവന്നിരുന്നതായി മൈക്കിള്‍ ജാക്സണ് വെളിപ്പെടുത്തിയിരുന്നു. പ്രശസ്ത ഗായിക ജാനറ്റ് ജാക്സണ് മകളാണ്.
Post Your Comments