Kerala

കെഎസ്ആര്‍ടിസി മുന്‍ എംഡി അന്തരിച്ചു

ബംഗളൂരു: കെഎസ്ആര്‍ടിസി മുന്‍ എംഡി ആന്റണി ചാക്കോ (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ വെച്ചായിരുന്നു അന്ത്യം. ബാംഗ്ലൂരില്‍ നിന്നം കെഎസ്ആര്‍ടിസി ഏറ്റവും അധികം സര്‍വീസുകള്‍ കേരളത്തിലേക്ക് ആരംഭിച്ചത് ആന്റണി ചാക്കോയുടെ കാലഘട്ടത്തിലായിരുന്നു. ഊട്ടിയിലെ സെന്‍ട്രല്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് അലൈഡ് ഫാമേഴ്സിന്റെ ജോയിന്റ് എംഡി ആയിരുന്നു ആന്റണി.

2014 ല്‍ സംസ്ഥാന സര്‍ക്കാരായിരുന്നു കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറുമാക്കി അദ്ദേഹത്തെ നിയമിച്ചത്. ആന്റണി ചാക്കോ നേതൃതത്തിലിരുന്നപ്പോള്‍ ഒരു മാസം പോലും ശമ്പളമോ, പെന്‍ഷനോ മുടങ്ങിയിരുന്നില്ല. കെഎസ്ആര്‍ടിസിക്ക് ലാഭമുണ്ടാക്കാന്‍ വേണ്ടി കൊറിയര്‍ സര്‍വീസുകള്‍ കൂടി തുടങ്ങാന്‍ അദ്ദേഹം മുന്‍കൈയെടുത്തിരുന്നു.

Also Read : കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ തച്ചങ്കരിയുടെ പണി തുടരുന്നു, ജോലി ചെയ്യാത്ത ഡ്രൈവര്‍മാര്‍ക്ക് പണികിട്ടി തുടങ്ങി

തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ നിന്നും എഞ്ചിനീയറിങ് ബിരുദവും എംബിഎയും ധനകാര്യ മാനേജുമെന്റില്‍ ഗവേഷണ പരിചയവുമുള്ള ആലപ്പുഴക്കാരനാണ് ആന്റണി ചാക്കോ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എംടിയില്‍ ഓപ്പറേഷന്‍സ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button