Kerala

മുഖത്തേക്ക് ഷോളിട്ടു; വീട്ടമ്മയ്ക്ക് നഷ്ടമായത് ആറര പവന്റെ മാല

കൊച്ചി : തിരക്കുള്ള ബസിൽ മോഷണം പതിവ് സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിലെ സ്വകാര്യ ബസില്‍ യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ആറര പവന്റെ മാലയാണ് നഷ്ടമായത്.കുമ്പളങ്ങി വാട്ടര്‍ ടാങ്കിന് സമീപം കൊമരോത്ത് ജോസഫിന്റെ ഭാര്യ ഫിലോമിനയുടെ മാലയാണ് നഷ്ടമായത്.

Read also:മൈ​ക്കി​ള്‍ ജാ​ക്സ​ന്‍റെ പി​താ​വ് അ​ന്ത​രി​ച്ചു

കുമ്പളങ്ങി – എറണാകുളം റൂട്ടില്‍ ഓടുന്ന ബസിലാണ് മോഷണം നടന്നത്. തിരക്കിനിടയിൽ ഫിലോമിനയുടെ സീറ്റിനു തൊട്ടടുത്ത് നിന്നിരുന്ന യുവതി പലവട്ടം തന്റെ മുഖത്തേക്ക് ഷോള്‍ ഇട്ടതായി ഫിലോമിന പറഞ്ഞു. പള്ളൂരുത്തിയിലെ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ഇവര്‍. സംഭവത്തില്‍ പള്ളൂരുത്തി പൊലീസില്‍ പരാതി നല്‍കി. പ്രതിക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button