പാലക്കാട് : വൻ കുഴൽപ്പണശേഖരം പിടികൂടി. വാളയാർ അതിർത്തിവഴി കടത്താൻ ശ്രമിച്ച ഒരു കോടിയിലധികം രൂപ വരുന്ന കുഴൽപ്പണമാണ് പിടികൂടിയത്. സംഭവുമായി ബന്ധപെട്ടു മണ്ണാർക്കാട് കൊടക്കാട് സ്വദേശി പാതാരിവീട്ടിൽ അബ്ദുൾ റസാഖ് അറസ്റ്റിലായി. പണം കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ മലമ്പുഴയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. തമിഴ്നാട്ടിലെ സേലത്തു നിന്നും മണ്ണാർക്കാട്ടേക്ക് കൊണ്ടുവന്ന പണമാണിതെന്നു പ്രതി പോലീസിനോട് പറഞ്ഞു.
Also read : ബൾബ് മോഷ്ടിക്കാൻ വ്യായാമം ചെയ്യുന്ന യുവാവ്; സോഷ്യൽ മീഡിയയിൽ ചിരിപടർത്തി ഒരു വീഡിയോ
Post Your Comments