ജയ്പുര്‍: ജീന്‍സ് ധരിച്ചെത്തുന്ന ജീവനക്കാർക്കെതിരെ രാജസ്ഥാൻ തൊഴില്‍ വകുപ്പ് രംഗത്ത്. ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നത് മാന്യതയ്ക്കു നിരക്കാത്തതാണെന്നു ചൂണ്ടിക്കാട്ടിയാണ് തൊഴിൽ വകുപ്പ് നടപടിയെടുക്കുന്നത് . ഇതറിയിച്ചുകൊണ്ട് തൊഴില്‍ വകുപ്പ് കമ്മീഷണര്‍ ഗിരിരാജ് സിംഗ് സര്‍ക്കുലര്‍ പുറത്തിറക്കി.
Read also:വീണ്ടും ഒരു വിദേശ വനിത കൂടി പീഡനത്തിനിരയായി
ചില ഓഫീസര്‍മാരും ജീവനക്കാരും ജോലിസ്ഥലത്തേക്കു ജീന്‍സും ടീഷര്‍ട്ടും പോലുള്ള “അശ്ലീല’ വസ്ത്രങ്ങള്‍ ധരിച്ചു വരുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാരണത്താല്‍, ഓഫീസിന്റെ മാന്യത സംരക്ഷിക്കാന്‍, സഭ്യമായ വസ്ത്രങ്ങൾ ധരിക്കണമെന്ന് സർക്കുലറിൽ പറയുന്നു.
സര്‍ക്കുലറിനെതിരേ ഓള് രാജസ്ഥാന് എംപ്ലോയീസ് ഫെഡറേഷന് രംഗത്തെത്തി. ടീഷര്‍ട്ടും ജീന്‍സും എങ്ങനെയാണ് മാന്യമല്ലാത്ത വസ്ത്രങ്ങളാകുന്നതെന്ന് സംഘടന ചോദിക്കുന്നു. അതേസമയം, മുമ്പും ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അന്ന് ആരും പരാതി പറഞ്ഞിട്ടില്ലെന്നുമാണ് ലേബര്‍ കമ്മീഷണറുടെ വാദം
Post Your Comments