Latest NewsInternational

20 വർഷത്തിലേറെ ആയി സഹപ്രവർത്തകർക്ക് സാൻഡ്വിച്ചിൽ വിഷം ചേർത്ത് നൽകിയ ആൾ അറസ്റ്റിൽ

സഹപ്രവർത്തകനു കൊടുക്കാൻ തയ്യാറാക്കിയ സാന്ഡ്വിച്ചിൽ ഇയാൾ ഡഡവിഷം ചേർക്കുന്നത് സിസിടിവിയില്‍ പതിഞ്ഞതിനെ തുടർന്നാണ് ഇയാൾ അറസ്റ്റിൽ ആകുന്നത് . ഇയാളുടെ വീട്ടിൽ നിന്ന് പോലീസ് വലിയതോതിൽലുള്ള കാഡ്മിയത്തിന്റെയും മെർകുറിയുടെയും ലെഡിന്റെയും ശേഖരം കണ്ടെത്തി .

ജർമനിയിൽ ആണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത് . കഴിഞ ഇരുപതു വർഷമായി 21 സഹപ്രവർത്തകർക്ക് ഭക്ഷണത്തിലൂടെ വിഷകരമായ ലോഹങ്ങൾ ചേർത്ത് നൽകിയ വ്യക്തിയെ കുറിച്ചുള്ള അന്വേഷണത്തിലാണെന്നു ജർമൻ പോലീസ് പ്രസ്താവന നടത്തിയതോടുകൂടിയാണ് സംഭവം പുറം ലോകം അറിയുന്നത് . 2000ൽ നടന്ന ഇരുപതോളം ജോലിക്കാരുടെ അകാലത്തിലുള്ള മരണത്തിലേക്കും അന്വേഷണം നീളുന്നതായി പോലീസ് അറിയിച്ചു . അതിൽ ഇയാൾക്കുള്ള പങ്കു പോലീസ് അന്വേഷിക്കുന്നുണ്ട്.

സഹപ്രവർത്തകനു കൊടുക്കാൻ തയ്യാറാക്കിയ സാന്‍ഡ്വിച്ചില്‍ ഇയാൾ വിഷം ചേർക്കുന്നത് സിസിടിവിയില്‍ പതിഞ്ഞതിനെ തുടർന്നാണ് ഇയാൾ അറസ്റ്റിൽ ആകുന്നത്. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ അന്വേഷണത്തിലാണ് വലിയതോതിൽലുള്ള കാഡ്മിയത്തിന്റെയും മെർകുറിയുടെയും ലെഡിന്റെയും ശേഖരം കണ്ടെത്തിയത്.

ലെഡ് , മെർക്കുറി മുതലായ ലോഹങ്ങൾ കൊണ്ടുണ്ടാകുന്ന വിഷബാധ കണ്ടെത്താനും സ്ഥിതീകരിക്കാനും അത്ര എളുപ്പം അല്ല എന്നുള്ളതാണ് ഇത്രയേറെ കൊലപാതകങ്ങൾ ചെയ്തിട്ടും ഇയാൾ പിടിക്കപെടാതെ പോയത് എന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധർ പറയുന്നു.

കൂടുതൽ പേരുടെ മരണങ്ങളും ക്യാൻസർ , ഹൃദായാഘാതം മുതലായവ കാരണം ആണെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാൽ വര്‍ഷങ്ങള്‍ക്കുശേഷം സത്യം മാറാ നീക്കി പുറത്തു വന്നിരിക്കുകയാണ്. 15 പേരടങ്ങുന്ന ജർമൻ പൊലീസിലെ വിദഗ്ധ സംഘമാണ് 21 പേരുടെ ‘സ്വാഭാവിക മരണത്തിൻറെ’ ചുരുളഴിച്ച് സത്യം പുറംലോകത്തെ അറിയിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button