ഒരു ദിവസം മാത്രം പ്രായമുള്ള നവജാതശിശു മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി. മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെ കുഞ്ഞിന് ജീവനുണ്ടെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ബീഹാറിലെ ഗോപാൽഗഞ് ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. കുട്ടിയുടെ നില മോശമായതിനെ തുടർന്നാണ് അധികൃതർ കുട്ടിയെ ഗോപാൽഗഞ് ജില്ല ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം നൽകിയത്. തുടർന്ന് ബുധനാഴ്ച കുഞ്ഞിനേയും അമ്മയെയും ഗോപാൽഗഞ് ജില്ല ആശുപത്രിയി ബന്ധുക്കൾ എത്തിച്ചു. ഇവിടെ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഉച്ച കഴിഞ്ഞതോടെ കുഞ്ഞിനെ പരിശോധിച്ച അധികൃതർ കുഞ്ഞു മരിച്ചെന്ന് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
ALSO READ:പിഞ്ചുകുഞ്ഞിനെ പിതാവ് ചവിട്ടിക്കൊന്നു
കുഞ്ഞിനെ കൊണ്ടുപോകാമെന്നും ഇനിയും കിടത്തിയിട്ട് കാര്യമില്ലെന്നും അധികൃതർ ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ബന്ധുക്കൾ കുഞ്ഞിനെ അടക്കുന്നതിനായി കൊണ്ട് പോയി. ചടങ്ങുകൾ നടക്കുന്നതിനിടെ കുഞ്ഞിന്റെ കരച്ചിൽ കേട്ട ബന്ധുക്കൾ ഞെട്ടി. കുഞ്ഞിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ ബന്ധുക്കൾ കുഞ്ഞിനെ തിരികെ ആശുപത്രിയിൽ എത്തിച്ച് വിവരം പറഞ്ഞെങ്കിലും അധികൃതർ ഇത് അംഗീകരിച്ചില്ല. ആശുപത്രിയിലേക്ക് കൊണ്ട് വരുന്നതിനിടെ കുഞ്ഞ് മരിച്ചിരുന്നു. എന്നാൽ കുഞ്ഞിന്റെ മരണം മുന്നേ സ്ഥിരീകരിച്ചിരുന്നതായി ഡോക്ടർമാർ വാദിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments