India

‘അമ്മ’യിലെ ഇടത് ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണം; വൃന്ദ കാരാട്ട്

തിരുവനന്തപുരം: അമ്മയിലെ ഇടത് ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ജനങ്ങള്‍ ഇടത് ജനപ്രതിനിധികളില്‍ നിന്ന് ചിലത് പ്രതീക്ഷിക്കുന്നുണ്ട്. രാജിവച്ചവര്‍ക്കും ആക്രമണത്തിന് ഇരയായവര്‍ക്കും ഒപ്പം ഉറച്ചു നിൽക്കുന്നതാണ് ഇടത് നിലപാട്. അത് ഉള്‍ക്കൊണ്ട് അമ്മയില്‍ അംഗങ്ങളായ ജനപ്രതിനിധികള്‍ പെരുമാറണമെന്നും വൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.

read also: കൂട്ട രാജിക്ക് പുറമേ അമ്മയ്‌ക്കെതിരെ മറ്റു മൂന്ന് നടിമാര്‍ കൂടി രംഗത്ത്

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ഗുരുതരമായ കുറ്റങ്ങള്‍ക്ക് വെള്ളപൂശുന്ന നടപടിയാണ്. തീരുമാനം പുനഃപരിശോധിക്കണം. പുരോഗമന നിലപാടുകളുടെ പേരില്‍ അറിയപ്പെടുന്ന മലയാള സിനിമാ രംഗം പുരുഷമേധാവിത്ത നിലപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ദൗര്‍ഭാഗ്യകരവും ഞെട്ടിപ്പിക്കുന്നതുമാണെന്നും വൃന്ദ കരാട്ട് വ്യക്തമാക്കി. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെതിരെ പ്രതിഷേധിച്ച്‌ രാജിവെച്ച നടിമാര്‍ക്കു പിന്തുണയുമായി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button