തിരുവനന്തപുരം: രാജിവെയ്ക്കാതെ നടിമാര്‍ അമ്മയ്ക്ക് ഉള്ളില്‍ നിന്നും പൊരുതണമായിരുന്നെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നടിമാരുടെ ഈ നടപടിയില്‍ അമ്മയ്ക്ക് യാതൊരു കുലുക്കവും സംഭവിക്കില്ലെന്നും ഭാഗ്യല്ക്ഷ്മി പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അവര്‍.
read also: സംഘടനയുടെ ഭാഗമാകാനില്ല : ദിലീപ് അമ്മയ്ക്ക് കത്തയച്ചു
സംഘടനയില്‍ നിന്ന് പുറത്ത് പോവുന്നതിന് പകരം ഉള്ളില്‍ നിന്ന് നേതൃത്വത്തിനെതിരേ ശബ്ദമുയര്‍ത്തിയിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു. ‘ഈ വനിതാ അംഗങ്ങള്‍ സംഘടനാ തിരഞ്ഞടുപ്പില്‍ മത്സരിക്കണമായിരുന്നു. എന്തു കൊണ്ട് പ്രമുഖ നടി വൈസ്പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് വെച്ചു. അത് സ്വീകരിക്കാമായിരുന്നില്ലേ. അമ്മയ്ക്കുള്ളില്‍ നിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ അമ്മയുടെ മുന്നില്‍ ധര്‍ണ്ണ ഇരിക്കണമായിരുന്നു. മൂന്ന് പേര്‍ ചേര്‍ന്ന് ഇനി വിഷയമവതരിപ്പിച്ചാല്‍ അതിന്റെ ശക്തി കുറയുമെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.
Post Your Comments