![](/wp-content/uploads/2018/06/amma-1.png)
കൊച്ചി: താരസംഘടനയായ അമ്മ നേതൃത്വത്തിനെതിരെ കൂടുതല്‍ നടിമാര്‍ രംഗത്ത്. വീണ്ടും ജനറല്‍ ബോഡിയോഗം വിളിക്കണമെന്ന ആവശ്യവുമായി മൂന്ന് നടിമാര്‍ കത്ത് നല്‍കി. രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരാണ് നേതൃത്വത്തിന് കത്ത് നല്‍കിയത്. അമ്മയിലേക്ക് ദിലിപിനെ തിരിച്ചെടുത്തത് ചര്‍ച്ചചെയ്യണമെന്നും നടിമാര്‍ കത്തിലൂടെ ആവശ്യപ്പെട്ടു.
Also Read : അമ്മയിലെ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ല; പ്രതികരണവുമായി മുകേഷ്
അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ മലയാളത്തിലെ നാലു നടിമാര്‍ സിനിമാ സംഘടനയായ അമ്മയില്‍നിന്നും രാജിവെച്ചിരുന്നു. റീമ കല്ലിങ്കല്‍ , ഗീതു മോഹന്‍ദാസ് , രമ്യ നമ്പീശന്‍ എന്നിവരാണ് രാജിവെച്ച മറ്റ് മൂന്ന് നടികള്‍.
കേരളത്തിനു പുറത്തുള്ള തങ്ങളുടെ സൗകര്യം കണക്കിലെടുത്ത് ജൂലായ് 13 നോ 14 നോ യോഗം വിളിക്കണമെന്നാണ് കത്തില്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. ഇന്നലെ രാജിവെച്ച നാലുനടിമാര്‍ക്കും അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടാണ് ഡബ്ല്യൂസിസി ഇന്ന് രംഗത്ത് വന്നിരിക്കുന്നത്.
കത്തിന്‍റെ പൂര്‍ണരൂപം:
Post Your Comments