ന്യൂഡൽഹി: സെക്സ് റാക്കറ്റിലെ കണ്ണികളായ നാല് സ്ത്രീകളടക്കം ഒൻപത് പേർ പിടിയിൽ. മുർത്തലിലെ ധാബയിലാണ് സംഘം പ്രവർത്തിച്ചിരുന്നത്. ഡൽഹിയിൽ നിന്ന് 45കിലോമീറ്റർ അകലെയാണ് സംഭവം. പോലീസ് നടത്തിയ റെയ്ഡിൽ പിടികൂടിയ സ്ത്രീകളിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരെക്കുറിച്ച് കൂടുതൽ വിവരം ലഭ്യമല്ല. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടന്നാണ് മിന്നൽ റെയ്ഡ് നടന്നത്.
ALSO READ:സ്പായും സലൂണും കേന്ദ്രീകരിച്ച് സെക്സ് റാക്കെറ്റ്, പെടുത്തിയത് മൂന്ന് യുവതികളെ
റാക്കറ്റിലുണ്ടായിരുന്ന പെൺകുട്ടികളെ ഇവർ ഡൽഹിയിൽ നിന്ന് കടത്തിയതാണെന്നാണ് പോലീസ് നിഗമനം. അറസ്റ്റിലായവർക്ക് പുറമെ മറ്റ് പലരും ഇവർക്കൊപ്പം വേശ്യാവൃത്തി ചെയ്തിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വാടകയ്ക്കെടുത്ത സ്ഥലത്തായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. എന്നാൽ ഉടമയെ ചോദ്യംചെയ്തതിൽ നിന്ന് ഇയാൾ മറ്റൊരാൾക്കാണ് സ്ഥലം വാടകയ്ക്ക് നൽകിയതെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ പേർ പിടിയിലാകാനാണ് സാധ്യത.
Post Your Comments