Kerala

സഭയിലെ പീഡനം: കൂടുതൽ വൈദികർ ഉൾപ്പെട്ടിട്ടുള്ളതായി വിവരം

പത്തനംതിട്ട: ഭാര്യയെ വൈദികർ പീഡിപ്പിച്ചുവെന്ന ഭർത്താവിന്റെ പരാതിയിൽ കൂടുതൽ വൈദികർ ഉൾപ്പെട്ടിട്ടുള്ളതായി സൂചന. സംഭവത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചു വൈദികര്‍ക്കെതിരേയാണ്‌ സഭ നടപടിയെടുത്തിരിക്കുന്നത്‌ . ഇതില്‍ ഒരു വൈദികനെതിരേ മുൻപും ആരോപണമുയര്‍ന്നിട്ടുണ്ടെന്നു വിശ്വാസികള്‍ പറയുന്നു. ഭാര്യയെ പുരോഹിതന്മാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച മല്ലപ്പള്ളി സ്വദേശി ഇതുവരെ രേഖാമൂലം സഭയിലോ പോലീസിലോ പരാതി നല്‍കിയിട്ടില്ല.

ആരോപണവിധേയരായ വൈധികര്‍ക്കെതിരെ ശക്‌തമായ തെളിവുണ്ടെങ്കില്‍മാത്രമേ സഭയില്‍ നിന്ന്
പുറത്താക്കാന്‍ കഴിയൂ. അല്ലാത്ത പക്ഷം ഇവരെ ഇതരസംസ്‌ഥാനത്തെ ഏതെങ്കിലും പള്ളിയിലേക്കു സ്‌ഥലംമാറ്റുകമാത്രമേ ചെയ്യൂ. ആരോപണവിധേയരായ പുരോഹിതന്മാര്‍ക്കു സഭയില്‍ ഒരു വിഭാഗത്തിന്റെ ശക്‌തമായ പിന്തുണയുണ്ട്‌. എതിര്‍ക്കുന്നവരേക്കാള്‍ അനുകൂലിക്കുന്നവരാണ്‌ കൂടുതല്‍.

ASLO READ; പരസ്യ പ്രതിഷേധവുമായി വൈദികർ

യുവതിയുടെ മൊഴി എതിരേ വരാത്തിടത്തോളം വൈദികര്‍ സുരക്ഷിതരാണെന്നതും പിടിവള്ളിയാകുന്നു. സഭ പരിപാവനമായി കാണുന്ന കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്നറിഞ്ഞതോടെ വൈദികര്‍ക്കെതിരേ രോഷം വര്‍ധിച്ചിട്ടുണ്ട്‌. കുമ്പസാരത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വിശ്വാസികള്‍, പ്രത്യേകിച്ച്‌ യുവജനങ്ങള്‍, രംഗത്തുവന്നതോടെ സീനിയറന്മാരായ ചില വൈദികര്‍ കുമ്പസാരത്തിന്റെ വേദപുസ്‌തകപരമായ പ്രധാന്യം വിവരിച്ച്‌ മറുപടി നല്‍കുന്നുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button