ഗുരുദ്വാര: ഉത്തര്‍പ്രദേശിലെ ഗുരുദ്വാരയിൽ നേപ്പാള്‍ യുവതി മാനഭംഗത്തിനിരയായി. രണ്ടു മക്കളുടെ അമ്മയായ 30 വയസുകാരിയാണ് മാനഭംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലേക്ക് മക്കളുമായി പോകുകയായിരുന്ന യുവതി ഞായറാഴ്ച രാത്രി ഗുരുദ്വാരയിലായിരുന്നു തങ്ങിയത്.
ALSO READ: സഭയിലെ പീഡനം: കൂടുതൽ വൈദികർ ഉൾപ്പെട്ടിട്ടുള്ളതായി വിവരം
മറ്റിടങ്ങളില്‍ താമസസൗകര്യം ലഭിക്കാത്തതിനാലായിരുന്നു ലോംഗാപുരിലെ ഗുരുദ്വാരയില്‍ താമസിച്ചത്. ഇവിടെവച്ച് ഗുരുദ്വാരയിലെ വോളന്റിയര്‍മാരായ അമ്രിക് സിംഗ്(55), ഗഗന്‍ദീപ്(30)എന്നിവര്‍ യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. പ്രതികളെ പോലീസ് ചോദ്യംചെയ്ത് വരികയാണ്.
Post Your Comments