
വിവസ്ത്രരായി ജയിലിനുള്ളില്‍ കിടന്ന് തെരുവു നായ്കളെ പോലെ തടവുകാരുടെ അടി. സഹതടവുകാരായ രണ്ട് പുരുഷന്മാരാണ് അടി കൂടുന്നത്. നോര്‍ത്തമ്പര്‍ലണ്ട് ജയിലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ഇരുവരും മയക്കുമരുന്നിന് അടിമകളായിരുന്നെന്നാണ് വിവരം. ജയിലിലെ മുതിര്‍ന്ന തടവുകാര്‍ ഭീഷണിപ്പെടുത്തി ചെയ്യിക്കുന്നതാണിതെന്നാണ് വിവരം.
ഇരുവരും പരസ്പരം തലകൊണ്ട് ഇടിക്കുകയും കടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഇവര്‍ അടികൂടുന്നത് വസ്ത്രങ്ങള്‍ ധരിച്ച രണ്ട് പേര്‍ കണ്ട് ചിരിക്കുന്നുമുണ്ട്. ഇതില്‍ ആരോ ഒരാള്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്.
ഫോണും ഇവര്‍ അനധികൃതമായി ജയിലിനുള്ളില്‍ കടത്തിയതായാണ് വിവരം. ഇവിടുത്തെ സാധാരണ ജയിലുകളിലുള്ള അവസ്ഥയാണിതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഇരുവരും അടിയുണ്ടാക്കി നിലത്ത് കിടന്ന ഉരുളുന്നതും ദൃശ്യങ്ങളിലുണ്ട്. വളരെയധികം ഗൗരവമായ വിഷയങ്ങളില്‍ ഒന്നാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments