Kerala

ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും യൂണിയൻകാർ മാസവരി ഈടാക്കുന്ന പതിവ് അവസാനിപ്പിച്ച് ടോമിന്‍ തച്ചങ്കരി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും തൊഴിലാളി സംഘനടകള്‍ ഈടാക്കിവന്നിരുന്ന മാസവരി സമ്പ്രദായം എം.ഡി ടോമിന്‍ ജെ. തച്ചങ്കരി അവസാനിപ്പിച്ചു. തങ്ങളുടെ അനുമതിയില്ലാതെ ശമ്പള അക്കൗണ്ടില്‍ നിന്നും എസ്.ബി.ഐ മാസവരി ഈടാക്കി തൊഴിലാളി സംഘടകള്‍ക്ക് നല്‍കുന്നുവെന്ന ജീവനക്കാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ജീവനക്കാരുടെ സമ്മതമില്ലാതെ പണം ഈടാക്കരുതെന്ന് വ്യക്തമാക്കി തച്ചങ്കരി എസ്.ബി.ഐയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

Read Also: കെ.എസ്.ആര്‍.ടി.സി ബുക്കിംഗ് സൈറ്റ് പഴയ കരാറുകാര്‍ മുക്കി; പരാതിയുമായി തച്ചങ്കരി സര്‍ക്കാരിന് മുന്നില്‍

ബാങ്കും കെ.എസ്.ആര്‍.ടി.സിയുമായുള്ള ധാരണപ്രകാരം അംഗീകൃത തൊഴിലാളി സംഘടനകള്‍ക്ക് ജീവനക്കാരുടെ സമ്മതത്തോടെ മാസവരി ഈടാക്കാൻ കഴിയും. എന്നാല്‍ മാസവരി നല്‍കേണ്ടതില്ലെന്ന് ജീവനക്കാര്‍ അറിയിച്ചിട്ടും ബാങ്ക് അത് പാലിക്കുന്നില്ലെന്നാണ് ജീവനക്കാർ പരാതി നൽകിയത്. 20, 30, 50 രൂപ എന്നിങ്ങനെയിരുന്നു യൂണിയനുകള്‍ ഒരോ ജീവനക്കാരന്റേയും അക്കൗണ്ടില്‍ നിന്നും വരിസംഖ്യ പിരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 200 രൂപ വരെ ഈടാക്കാറുണ്ടെന്നും പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button