തിരുവനന്തപുരം : ടിക്കറ്റ് ബുക്കിംഗ് സൈറ്റ് പഴയ കരാറുകാര്‍ കൊണ്ടുപോയതിനെത്തുടന്ന് കെഎസ്ആർടിസി പുതിയ പേരിൽ വെബ്സൈറ്റ് ആരംഭിച്ചു. www.keralartc.in, www.kurtcbooking.com എന്നീ സൈറ്റുകൾ വഴിയായിരിക്കും ഇനി ഓൺലൈൻ ടിക്കറ്റ് ബുക്കിങ്.
നേരത്തേ, കെൽട്രോൺ വഴി കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ കരാർ എടുത്തിരുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് www.ksrtconline.com എന്ന സൈറ്റിലെ സേവനം നിർത്തിയത്. ഓൺലൈൻ റിസർവേഷനുളള കമ്മിഷൻ കൂടുതലാണെന്നു ചൂണ്ടിക്കാട്ടി അടുത്തിടെ കെൽട്രോണുമായുള്ള കരാർ കെഎസ്ആർടിസി അവസാനിപ്പിച്ചിരുന്നു. തുടർന്ന് പുതിയ കമ്പനിക്ക് കരാർ നൽകുകയും ചെയ്തു.
Read also:കള്ളിന് പകരം കഞ്ഞിവെള്ളം; മായം കലർത്തലിനുള്ള ശിക്ഷ വെട്ടിച്ചുരുക്കി
കരാർ ലഭിക്കാത്തതിനെ തുടർന്നാണ് ഊരാളുങ്കൽ വെബ് വിലാസം പിൻവലിച്ചത്. ഇതിനെത്തുടർന്ന് തുടർന്ന്, ഇന്നലെ പകൽ മുഴുവൻ കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ മുടങ്ങി. അതുകൊണ്ടുതന്നെ മുൻകൂർ അറിയിക്കാതെ സൈറ്റ് റദ്ധാക്കിയതിന് നടപടിയെടുക്കാൻ കെഎസ്ആർടിസി എം ഡി ടോമിൻ ജെ തച്ചങ്കരി സർക്കാരിനോട് ആവശ്യപ്പെട്ടു.
Post Your Comments