ന്യൂഡല്‍ഹി: കാനഡയില്‍ നിന്നുള്ള സ്ത്രീയെ ഡല്‍ഹിയില്‍ വെച്ച് ലൈംഗികായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അഭിഷേക് എന്നയാളാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി സൗത്ത് ഡല്‍ഹിയിലെ പബ്ബില്‍ വെച്ച് പരിചയപ്പെട്ട സ്ത്രീയെ അഭിഷേക് എന്നയാള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.
സൗഹൃദം നടിച്ച് യുവതിയെ അഭിഷേക് തന്റെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സ തേടിയശേഷം യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി.
Post Your Comments