പത്തനംതിട്ട : എരുമേലി മുക്കൂട്ടുതറയിൽനിന്നും കാണാതായ ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിരവധി അപവാദ പ്രചാരണങ്ങളാണ് നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം ജെസ്‌നയുടെ കുടുംബത്തിന് നേരെയും അച്ഛന്‍ ജെയിംസിന് നേരെയുമാണ് ഉണ്ടാകുന്നത്.
ജെസ്‌ന അവസാനമായി സഞ്ചരിച്ച ഓട്ടോയ്ക്ക് പിന്നിലെ കാറില്‍ അച്ഛനായിരുന്നുവെന്നും ജസ്നയെ അപായപ്പെടുത്തിയതാണെന്നുമുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ് ജെസ്‌നയുടെ പിതാവ് ജെയിംസ്.
തനിക്കെതിരെ ചില ബോധപൂര്‍വ്വമായ നീക്കങ്ങള്‍ നടക്കുന്നു. താന്‍ മദ്യപാനിയാണ് എന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്നു. തനിക്ക് ശത്രുക്കള്‍ ഉണ്ടെന്ന് ഇതുവരെയും കരുതിയിട്ടില്ലായിരുന്നു. എന്നാല്‍ മകളെ കാണാതായതിന് ശേഷമാണ് അത്തരമൊരു സംശയം തോന്നുന്നത്. ബിസ്സിനസ്സിന്റെ ഭാഗമായിട്ടാവാം പല കോണുകളില്‍ നിന്നും തനിക്കെതിരെ ആരോപണം ഉയരുന്നതിന് കാരണമെന്നും ജെയിംസ് വ്യക്തമാക്കി.
Post Your Comments