ന്യൂഡല്‍ഹി: ലോകരാജ്യങ്ങളില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്തതും അപകടം നിറഞ്ഞതുമായ രാജ്യം ഇന്ത്യയാണെന്ന സര്‍വേഫലം അടിസ്ഥാന രഹിതമെന്ന് കേന്ദ്രസര്‍ക്കാര്‍. തോംസണ്‍ റോയിറ്റേഴ്സ് ഫൗണ്ടേഷന്റെ സര്‍വേഫലമാണ് അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
വിവരങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്ത ആളുകളെ ഉദ്ദരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് വ്യക്തമാക്കി.
റിപ്പോര്‍ട്ടിലെ ആധികാരികത വ്യക്തമാക്കാന്‍ തോംസണ്‍ റോയിറ്റേഴ്സ് ഫൗണ്ടേഷനോട് ആവശ്യപ്പെട്ടതായും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന ലൈംഗികാതിക്രമങ്ങളും ഭീഷണിയുമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. നേരത്തെ കേന്ദ്ര വനിതാ കമ്മിഷന് ചെയര്മാന് രേഖ ശര്‍മയും റിപ്പോര്‍ട്ടിനെ തള്ളിയിരുന്നു. ഇന്ത്യയിലെ സാഹചര്യങ്ങളെക്കുറിച്ച് സ്ത്രീകള്‍ക്ക് അറിയാമെന്നും ഇത്തരമൊരു സര്‍വേയില്‍ ഇന്ത്യ ഒന്നാമതെത്താനുള്ള ഒരു സാധ്യതയുമില്ലെന്നുമാണ് അവര്‍ പറഞ്ഞത്.
READ ALSO :ഡോളര്‍ കൂടുതല്‍ ശക്തിപ്പെട്ടു : സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്
സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 550 ഓളം വിദഗ്ദര്‍ക്കിടയില്‍ റോയിറ്റേഴ്സ് ഫൗണ്ടേഷന് നടത്തിയ സര്‍വേ ഫലമാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നത്. സൊമാലിയയും സൗദി അറേബ്യയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുണ്ടായിരുന്നത്. ലൈംഗികാതിക്രമത്തിന്റെ കാര്യത്തില്‍ അമേരിക്ക മൂന്നാം സ്ഥാനത്തുണ്ട്. ഈ പട്ടികയില്‍ ഇടം പിടിക്കുന്ന ഏക പാശ്ചാത്യ രാജ്യമായിരുന്നു അമേരിക്ക.
അതേസമയം 2011ല്‍ സമാനമായ സര്‍വേ നടത്തിയിരുന്നു. അന്നും സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ തന്നെ ഇന്ത്യ ഇടം പിടിച്ചിരുന്നു.
Post Your Comments