പനാമയെ ഗോളില്‍ മുക്കി പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. ബെല്‍ജിയമാണ് ഇംഗ്ലണ്ടിന്റെ അടുത്ത എതിരാളികള്‍. എന്നാല്‍ അടുത്ത മത്സരത്തിനുമുമ്പുള്ള ഇംഗ്ലണ്ടിന്റെ തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത്.
ഗ്രൗണ്ടില്‍ ഇറങ്ങി പരിശീലിക്കുന്നതിന് പകരം സ്ട്രിപ് ക്ലബ്ബിലായിരുന്നു ടീം അംഗങ്ങള്‍. കലൈനിംഗാര്‍ഡ് സിറ്റിയിലെ ക്ലബ്ബിലായിരുന്നു ഇംഗ്ലണ്ട് ടീം. ഇവിടെ ആഘോഷിച്ച് ടോപ്ലസ്സ് മസാജും ചെയ്താണ് കഴിഞ്ഞ രാത്രി ഇംഗ്ലണ്ട് ടീം സമയം കളഞ്ഞത്. മത്സരം ഉണ്ടായിട്ടും ഇവര്‍ മദ്യപിച്ചിരുന്നെന്നും പറയപ്പെടുന്നു.
read also: ക്ലൈമാക്‌സ് കളര്‍ഫുള്ളാക്കി ഇംഗ്ലണ്ട് : ടൂണിഷ്യ മറിഞ്ഞത് അവസാന നിമിഷത്തില്‍
മത്സരത്തിന് ഒരു രാത്രി മുമ്പ് ഒരു ടീമിന് ഇത്തരത്തില്‍ ഒരു ക്ലബ്ബില്‍ തങ്ങാന്‍ കഴിയുമെന്ന് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് അംഗങ്ങളെ കണ്ട ഒരാള്‍ പറഞ്ഞു. ടീം അംഗങ്ങള്‍ പോയ ക്ലബ്ബില്‍ ടോപ്ലസ്സ് മസാജ് അടക്കം നിരവധി കാര്യങ്ങള്‍ ഉണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
ഈ അടുത്ത കാലത്തായാണ് സ്ട്രിപ്പ് ക്ലബ്ബ് പ്രവര്‍ത്തനം ആരംഭിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് പ്രശസ്തമായ ക്ലബ്ബില്‍ നിരവധി ആള്‍ക്കാരാണ് വരുന്നത്. വിഐപികള്‍ വരെ എത്തുന്ന ബാറില്‍ രാവിലെ ആറ് മണിമുതല്‍ ഇറോടിക് മസാജ് ആരംഭിക്കും. ഇവിടെ 178 റൂമുകളുടെ 75 ബ്രീട്ടീഷ് പൗണ്ടാണ് ഒരു രാത്രി തങ്ങുന്നതിന്റെ മുടക്ക്.
Post Your Comments