ഐഫോണ്‍ എസ്ഇയ്ക്ക് പിന്നാലെ ഐഫോണ്‍ 6 എസ് ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങുന്നതായി സൂചന. കരാറടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തായ് വാന്‍ കമ്പനി വിസ്ട്രോണിന്റെ ബെംഗളുരുവിലെ നിര്‍മാണ പ്ലാന്റില്‍ ഐഫോണ്‍ 6 എസ് ഫോണിന്റെ നിര്‍മാണം ആരംഭിച്ചതായാണ് റിപ്പോർട്ട്.
Read Also: ഐഫോണ്‍ കണ്ട് തോക്കെന്ന് തെറ്റിദ്ധരിച്ചു; യുവാവിനെ വെടിവെച്ച് കൊന്നു
കസ്റ്റംസ് നികുതിയെ തുടര്‍ന്ന് ആപ്പിള്‍ അടുത്തിടെ ഐഫോണുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യയിൽ നിർമ്മിക്കുന്നതിലൂടെ ഇറക്കുമതി ചുങ്കം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. കൂടാതെ പ്രാദേശികമായി നിര്‍മിച്ച ഐഫോണ്‍ എന്ന രീതിയില്‍ വിപണിയില്‍ സ്വാധീനമുണ്ടാക്കാനും കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നു.
Post Your Comments