പത്തനംതിട്ട: റാന്നിയിലെ യുവാക്കളെ ഗുണ്ടാ സംഘം തട്ടികൊണ്ട് പോയി മോചിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട സംഭവത്തില്‍ യുവാക്കളിലൊരാളുടെ പരിചയക്കാരനും പങ്കെന്ന് പൊലീസ്. പ്രതികള്‍ക്കായി ആന്വേഷണം ഊര്‍ജ്ജിതമാക്കിയ പൊലീസ് യുവാക്കളുടെ മൊഴി രേഖപെടുത്തി.
റാന്നി ഐത്തല കൊച്ചേത്ത് ഷിജി (27), താഴത്തേതില്‍ ജിക്കുമോന്‍ (27) എന്നിവരെ തട്ടി കൊണ്ട് പോയി പണമാവശ്യപ്പെട്ടത് 12 പേരടങ്ങുന്ന സംഘമാണെന്ന് പൊലീസ് വ്യക്തമാക്കി. ജിക്കുമോനും ഷിജിയും ബൈക്കില്‍ കോഴിക്കോട് പോയി മടങ്ങി വരുമ്പോള്‍ തിരൂരില്‍ വച്ച് മദ്യപിച്ചു. തുടര്‍ന്ന് ജിക്കുമോന്റെ പരിചയകാരനെ വിളിച്ചു വരുത്തി. ഇയാളുമായി നേരത്തെ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു.
Read Also : വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കാന്‍ അനുമതി നൽകി ഹൈക്കോടതി
മദ്യപിച്ച ശേഷം തര്‍ക്കമുണ്ടായി. ഇയാള്‍ വിളിച്ചതിനെ തുടര്‍ന്ന് എത്തിയ അക്രമി സംഘം ഇരുവരെയും കാറില്‍ കോയമ്പത്തൂരിലേക്ക് കൊണ്ട് പോയി. വീട്ടുകാരെ വിളിച്ച് മോചിപ്പിക്കാന്‍ ഒരു ലക്ഷം രൂപയും ആവശ്യപ്പെട്ടു. വീട്ടുകാര്‍ ഇതിനകം ജിക്കുമോനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പൊലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതികള്‍ ഇരുവരെയും മര്‍ദ്ദിച്ച് അവശരാക്കി തിരൂരിലെത്തിച്ച് റോഡരികില്‍ ഉപേക്ഷിച്ചു. ജിക്കുമോന് നേരത്തെ കഞ്ചാവ് ലഹരി കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ തട്ടികൊണ്ട് പോകലിന് പിന്നില്‍ ഇത്തരം സംഘങ്ങള്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. റാന്നി പൊലീസും തിരൂര്‍ പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
Post Your Comments