ന്യൂഡല്‍ഹി: ഇന്ത്യയില്‍ എവിടെ നിന്നും പാസ്പോര്‍ട്ട് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള പാസ്പോർട്ട് സേവാ ആപ്ലിക്കേഷൻ പുറത്തിറക്കിയതിന് പിന്നാലെ സുഷമാ സ്വരാജിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. പാസ്പോര്‍ട്ടിന് അപേക്ഷിച്ച മിശ്രവിവാഹിതരായ ദമ്പതിമാരെ പാസ്പോർട്ട് ഉദ്യോഗസ്ഥൻ മതം മാറി വരാൻ ആവശ്യപ്പെട്ട് അപമാനിച്ചിരുന്നു. ഇതിനെതിരെ നടപടിയെടുത്ത സുഷമാ സ്വരാജിനെതിരെ സൈബറാക്രമണം നടത്തിയവർക്കുള്ള മറുപടിയാണ് ഈ നീക്കമെന്നാണ് സോഷ്യൽ മീഡിയ വ്യക്തമാക്കുന്നത്.
Read Also: പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി കേന്ദ്ര സര്‍ക്കാര്‍
മതം മാറിവരാൻ ആവശ്യപ്പെട്ട ലക്നൗ പാസ്പോര്‍ട്ട് ഓഫീസര്‍ വികാസ് മിശ്രയെ സുഷമാ സ്വരാജ് സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്ന് സംഘപരിവാര്‍ അക്കൗണ്ടുകളില്‍ നിന്ന് അവർക്കെതിരെ സൈബർ ആക്രമണം ഉണ്ടാകുകയായിരുന്നു.വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ സുഷമ സ്വരാജിന്റെ ശരീരത്തിൽ മുസ്ലിം വൃക്കയായതിനാലാണ് മുസ്ലിം പ്രീണന നിലപാടുകള്‍ സ്വീകരിക്കുന്നതെന്നായിരുന്നു ആക്ഷേപം. ഇതിനു പിന്നാലെയാണ് പ്രതിഷേധക്കാരുടെ വായടപ്പിക്കുന്ന രീതിയിലുള്ള മന്ത്രിയുടെ നീക്കം.
‘പാസ്പോര്‍ട്ട് സേവ’ എന്ന ആപ്ലിക്കേഷനിലൂടെ അപേക്ഷകന് നിമിഷ നേരം കൊണ്ട് പാസ്പ്പോര്ട്ടിനായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനാകും. പാസ്പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Post Your Comments