India

വിമാനം പറത്തുന്നതിനിടെ പൈലറ്റിന് ഹൃദയസ്തംഭനം; സമയോചിതമായ ഇടപെടലിലൂടെ ഒടുവിൽ യാത്രക്കാരുടെ ജീവൻ രക്ഷിച്ച് അത്ഭുതകരമായ ലാൻഡിംഗ്

കൊൽക്കത്ത: വിമാനം പറത്തുന്നതിനിടെ ആകാശത്തുവെച്ച് പൈലറ്റിന് ഹൃദയസ്തംഭനം. ഇംഫാലില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അറുപതുകാരനായ സില്‍വിയോ ഡയസ് അക്കോസ്റ്റ ആയിരുന്നു വിമാനത്തിന്റെ പൈലറ്റ്.കൊല്‍ക്കത്ത നേതാജി സുഭാഷ്ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടു മുന്‍പ് അദ്ദേഹത്തിന് നെഞ്ച് വേദന ഉണ്ടാകുകയും ശക്തമായി വിയർക്കുകയും ചെയ്‌തു. ഒടുവിൽ അപകടകരമായ ആരോഗ്യാവസ്ഥയിലും സഹ പൈലറ്റിന്റെ കൂടി സഹായത്തോടെ അദ്ദേഹം വിമാനം താഴെയിറക്കി.

Read Also: വിന്‍ഡ് ഷീല്‍ഡ് പൊട്ടി: വിമാനം തിരിച്ചിറക്കി

വിമാനം താഴെയിറക്കിയ ഇറങ്ങിയ ഉടന്‍തന്നെ പൈലറ്റിന്‌ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കി. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഹൃദയം ഭാഗികമായി മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ എന്ന് ചാര്‍ണോക് ആസ്പത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ശത്രജിത് സാമന്ത വ്യക്തമാക്കി. ആകാശത്തു വച്ച്‌ ശക്തമായ ഹൃദയാഘാതം ഉണ്ടായിട്ടും അപകടം കൂടാതെ വിമാനം നിലത്തിറക്കിയതുതന്നെ അവിശ്വസനീയമാണെന്നും അത്ഭുതകരമായാണ്‌ അദ്ദേഹത്തിന്റെ ജീവൻ തിരിച്ചുകിട്ടിയതെന്നും ഡോക്ടർമാർ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button