കൊല്‍ക്കത്ത•വിന്‍ഡ് ഷീല്‍ഡ് പൊട്ടിയതിനെത്തുടര്‍ന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനം കൊല്‍ക്കത്തയില്‍ അടിയന്തിരമായി തിരിച്ചിറക്കി. 168 യാത്രക്കാരും 10 ജീവനക്കാരും ഉള്‍പ്പടെ 178 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് 15 മിനിറ്റിന് ശേഷമായിരുന്നു സംഭവം.
10:15 ന് പറന്നുയര്‍ന്ന ഇന്‍ഡിഗോ 6E345 വിമാനത്തിന്റെ വിന്‍ഡ് ഷീല്‍ഡിന്റെ പുറംപ്രതലത്തില് വിള്ളല്‍ കണ്ടതിനെത്തുടര്‍ന്ന് വിമാനം നിലത്തിറക്കുകയായിരുന്നുവെന്ന് എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതര്‍ പറഞ്ഞു. 10.34 ഓടെ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി.
വിന്‍ഡ് ഷീല്‍ഡ് മാറ്റാനായി വിമാനം മാറ്റി. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ബംഗളൂരുവില്‍ എത്തിക്കുമെന്ന് ഇന്‍ഡിഗോ വക്താവ് അറിയിച്ചു.
Post Your Comments