Kerala

ബാർ കോഴ : ബിജെപി നഗരസഭാ മാർച്ചിൽ സംഘർഷം

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ആലുമൂട്ടിൽ സ്ഥിതിചെയ്യുന്ന ഹോട്ടലിന് ബാർ ലൈസൻസിന് അനുമതി നൽകാൻ വേണ്ടി 30 ലക്ഷം രൂപ നഗരസഭ ഭരിക്കുന്ന എൽ.ഡി.എഫ് ഭരണസമിതി കോഴ വാങ്ങിയ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് നഗരസഭയിലെ 5 ബിജെപി കൗൺസിലർമാർ നഗരസഭയ്ക്ക് മുന്നിൽ 24 മണിക്കൂർ ഉപവാസം നടത്തിവരികയായിരുന്നു. സി.പി.എം കൗൺസിലർമാരുടെ അനധികൃതമായ നടപടിയിൽ സിപിഎം സംസ്ഥാന നേതൃത്വം തന്നെ നടപടിക്കൊരുങ്ങുകയാണ്, ബാർ ലൈസൻസിന് അനുമതി നൽകാൻ വേണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ കവാടം വരെ അടയ്ക്കാൻ നഗരസഭയിലെ സി.പി.എം കൗൺസിലർമാർ ശ്രമിച്ചിരുന്നു. കഴിഞ്ഞ സംസ്ഥാന സർക്കാരിൻറെ മദ്യനയം ആയിരുന്നു വിവാദം എങ്കിൽ, ഇപ്പോൾ നെയ്യാറ്റിൻകര നഗരസഭയിലെ മദ്യനയം ആണ് വിവാദമാകുന്നത്. നഗരസഭയുടെ ഈ അഴിമതിക്കെതിരെ ബിജെപി കൗൺസിലർമാർ നടത്തിവരുന്ന ഉപവാസ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു ബി.ജെ.പി യുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ബസ്സ്റ്റാൻഡ് ജംഗ്ഷൻ മുന്നിൽ നിന്നും മാർച്ച ആരംഭിച്ചു നഗരസഭക്ക് മുന്നിൽ എത്തി. മാർച്ച് നഗരസഭാ കവാടത്തിൽ പോലീസ് തടഞ്ഞത്ത് സംഘർഷത്തിന് കരണമായി തുടർന്ന് നേതാക്കളുടെ ഇടപേട്ട് പ്രവർത്തകരെ ശന്തരാക്കി.

BJP-MARCH

മാർച്ച് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് ഉദ്‌ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് മഞ്ചത്തല സുരേഷ്, ജനറൽ സെക്രട്ടറി ആശ്രമം പ്രശാന്ത്, എൻ.പി.ഹരി, അഡ്വ.രഞ്ജന്തിത് ചന്ദ്രൻ, രാജേഷ്, രാമേശ്വരംഹരി ,ആലംപെറ്റ ശ്രീകുമാർ, കുട്ടപ്പന മഹേഷ്, അരംഗമുൾസന്തോഷ്, ശിവകുമാർ എന്നിവർ സംസരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജി.സുരേഷ് തമ്പി 24 മണിക്കൂർ ഉപവാസം പിന്നിടുന്ന കൗൺസിലർമാരായ ഷിബു രാജകൃഷ്ണ, നിലമേൽ ഹരികുമാർ, അഡ്വ:സ്വപ്നജിത്ത്, ഉഷകുമാരി, ശശികല എന്നിവർക്ക് ഇളനീര് നൽകി ഉപവാസം അവസാനിപ്പിച്ചു. നഗരസഭയിലെ സിപിഎം ഭരണസമിതി രാജിവച്ച ഒഴിയുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.

Also read : കാശ്മീര്‍ ഇന്ത്യയുടേത് മാത്രം; പാകിസ്ഥാന്റെ വാദം ഒരിക്കലും അംഗീകരിക്കില്ലെന്ന് ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button