Latest NewsKeralaNewsCrime

കെവിന്‍ വധം : അനീഷിനെ നുണ പരിശോധന നടത്തണമെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യം

കോട്ടയം: നാടിനെ ഞെട്ടിച്ച കെവിന്‍ വധക്കേസിന്റെ വിചാരണയില്‍ പുതിയ വഴിത്തിരിവുകള്‍. കേസില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും കേസിലെ ഒരേയൊരു സാക്ഷിയായ അനീഷിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. അപകട മരണത്തെ കൊലപാതകമാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അനീഷിന്റെ മൊഴി വിശ്വാസ്യ യോഗ്യമല്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നീനുവിന്റെ പിതാവ് ചാക്കോയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. കേസിലെ അഞ്ചാം പ്രതിയാണ് ചാക്കോ.

ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയില്‍ പ്രതിഭാഗം അഭിഭാഷകന്‍ സിബിഐ അന്വേഷണമെന്ന ആവശ്യമുന്നയിച്ചത്. പോലീസ് അന്വേഷണം വിശ്വാസ്യയോഗ്യമല്ലെന്നും അതിനാലാണ് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. രക്ഷപെടാന്‍ വേണ്ടി ഓടുന്നതിനിടെ അപകടം സംഭവിച്ചാണ് കെവിന്‍ മരിച്ചതെന്നും അപകട മരണം കൊലപാതകമാക്കി മാറ്റാനുള്ള പോലീസിന്റെ ശ്രമമാണിതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിനിടെ നീനുവിന്റെ ചികിത്സാ രേഖകള്‍ പരിശോധിക്കാന്‍ തെന്‍മലയിലെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും ഇത് ലഭിച്ചില്ലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button