രാമനാഥപുരം: തമിഴ്നാട്ടിലെ രാമേശ്വരം ദ്വീപില്‍ നിന്നും വലിയ തോതിലുള്ള സ്ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തി. തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. വീട് നിര്‍മാണത്തിനിടെ അന്തോണിയാര്പുരം സ്വദേശിയായ ഒരു യുവാവിന് കിട്ടിയ വെടിയുണ്ടകളാണ് പൊലീസിനെ കൂടുതല്‍ പരിശോധനയിലേക്ക് നയിച്ചത്. തുടര്‍ന്ന് ഭൂമി കുഴിച്ച് നടത്തിയ പരിശോധനയില്‍ ബോംബുകള്‍ ഉള്‍പ്പെടെയുള്ള വന്‍ സ്ഫോടക വസ്തു ശേഖരം കണ്ടെത്തുകയായിരുന്നു.
സ്ഫോടക വസ്തുക്കള്‍ക്ക് 25 വര്‍ഷമെങ്കിലും പഴക്കമുണ്ടാകുമെന്നും പോലീസ് പറഞ്ഞു. എല്‍ടിടിഇ ഉപയോഗിച്ചതെന്നു കരുതുന്ന വസ്തുക്കളാണ് കണ്ടെടുത്തതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഭൂമിക്കടിയില്‍ ആഴത്തില്‍ പരിശോധന നടത്താനുള്ള ഉപകരണങ്ങളും പ്രത്യേകം സജ്ജീകരിച്ചിരുന്നു. ഈ പരിശോധയിലാണ് വന്‍ ആയുധ ശേഖരം കണ്ടെത്തിയത്. ഡിറ്റണേറ്ററുകള്‍, ഡിറ്റണേറ്റര്‍ ലോഞ്ചറുകള്‍, 50 പെട്ടി നിറയെ സ്ഫോടക വസ്തുക്കള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. പല വലിപ്പത്തിലുള്ള തോക്കുകളില്‍ നിറക്കുന്നതിനുള്ള വെടിയുണ്ടകളും ഇതിലുണ്ടായിരുന്നു.
5000ത്തോളം വെടിയുണ്ടകള്‍ വരുമിത്. ഇതിന് പുറമെ ഒന്‍പത് പെട്ടി നിറയെ സെല്‍ഫ് ലോഡിങ് റൈഫിള്‍ ബുള്ളറ്റ്സും കണ്ടെത്തിയിട്ടുണ്ട്. കണ്ടെടുത്ത സ്ഫോടക വസ്തുക്കളുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും, ഇവക്ക് 25 വര്‍ഷത്തിലധികം പഴക്കം ഉണ്ടെന്നും ഡി.എസ്.പി ഓം പ്രകാശ് മീന പറഞ്ഞു.ശ്രീലങ്കയില്‍ തമിഴ് രാജ്യത്തിനു വേണ്ടി പോരാടിയിരുന്ന ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈല( എല്‍ടിടിഇ)ത്തിന്റെ പ്രധാന താവളമായിരുന്നു രാമേശ്വരം
Post Your Comments