പാറശാല: ട്രെയിനിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നാല് കിലോ സ്വർണം പിടികൂടി. ഇന്ന് 12 മണിയോടെ പാറശാല റയില്‍വേ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടന്ന് നടത്തിയ തിരച്ചിലിലാണ് ബോംബെ കന്യാകുമാരി എക്സ്പ്രസിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച 4.17 കിലോഗ്രാം സ്വര്‍ണം പിടികൂടിയത്. സംഭവത്തിൽ രാജസ്ഥാന് സ്വദേശികളായ രണ്ട് പേർ പിടിയിലായി. പവന് ലിംപ, ശ്രാവണ്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്.
ബോംബെയിലെ ഒാം ജുവലറിയില്‍ നിന്നാണ് സ്വര്‍ണം കൊണ്ടുവന്നതെന്നും മോഡല്കാണിച്ച് നാഗര്‍കോവിലിലെ ജുവലറികളില്‍ നിന്ന് ഒാര്‍ഡര്‍ വാങ്ങാനാണ് സ്വര്‍ണവുമായി വന്നതെന്നും ഇവർ മൊഴി നൽകി. എന്നാൽ പൊലീസ് ഈ സ്വർണം ജി എസ് ടി എന്‍ഫോഴ്സ്മെന്റിന് കൈമാറുകയും ഒമ്പത് ലക്ഷത്തി പതിനയ്യായിരം രൂപ പിഴചുമത്തുകയും ചെയ്തിട്ടുണ്ട്.
Post Your Comments